ബോണസ് പോയിന്റോടെ ഇന്ത്യയ്ക്ക് വിജയം

ഹൊബാര്‍ട്ട്‌: ഹൊബാര്‍ട്ടില്‍ ശ്രീലങ്കയ്ക്ക്‌ എതിരായി നടന്ന മത്സരത്തില്‍ ബോണസ്‌ പോയിന്റോടു കൂടി വിജയം നേടി ഇന്ത്യ ഫൈനല്‍ പ്രതീക്ഷകള്‍ സജീവമാക്കി. ശ്രീലങ്ക ഉയര്‍ത്തിയ 321 റണ്‍സെന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ഇന്ത്യ 36.4 ഓവറില്‍ മൂന്നു വിക്കറ്റ്‌ നഷ്ടത്തില്‍ ലക്ഷ്യം കണ്ട്‌ ബോണസ്‌ പോയിന്റ്‌ സ്വന്തമാക്കുകയായിരുന്നു.

40 ഓവറില്‍ 321 റണ്‍സ്‌ നേടിയാലും ഇന്ത്യയ്ക്ക്‌ ബോണസ്‌ പോയിന്റ്‌ ലഭിക്കുമായിരുന്നു. അതേസമയം ഓസ്‌ട്രേലിയ- ശ്രീലങ്ക മത്സരത്തില്‍ ശ്രീലങ്ക വന്‍ മാര്‍ജിനില്‍ പരാജയപ്പെട്ടാല്‍ മാത്രമെ ഇന്ത്യയ്ക്ക്‌ ഫൈനലിലെത്താനാവുകയുള്ളൂ. സെഞ്ച്വറി നേടി പുറത്താകാതെ നിന്ന വിരാട്‌ കോഹ്‌ലി (133*) ആണ്‌ ഇന്ത്യയുടെ ഇന്നിംഗ്‌സിന്‌ നെടുംതൂണായത്‌. 86 പന്തില്‍ 16 ഫോറും രണ്ട്‌ സിക്‌സറും പറത്തിയാണ്‌ കോഹ്‌ലി സെഞ്ച്വറിയിലെത്തിയത്‌. ഗൗതം ഗംഭീര്‍ (63), സച്ചിന്‍ ടെണ്ടുല്‍ക്കര്‍ (39) എന്നിവരും തിളങ്ങി.

സച്ചിനെയും സേവാഗിനെയും നഷ്ടമായിട്ടും മധ്യനിര ബാറ്റ്സ്മാന്‍മാര്‍ ഇന്ത്യയെ കൈപിടിച്ചുയര്‍ത്തുകയായിരുന്നു. ടോസ് നേടിയ ഇന്ത്യ ലങ്കയെ ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. തിലകരത്നെ ദില്‍ഷന്‍റെയും (160)കുമാര്‍ സംഗക്കാരയുടെയും (105) സെഞ്ചുറികളാണു ലങ്കയ്ക്കു കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ഇന്ത്യയ്ക്കു വേണ്ടി സഹീര്‍ ഖാന്‍, പ്രവീണ്‍ കുമാര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

സ്കോര്‍. ശ്രീലങ്ക: 50 ഓവറില്‍ നാലിന് 320.
ഇന്ത്യ: 36.4 ഓവറില്‍ മൂന്നിന് 321.

Short URL: http://www.janmabhumidaily.com/jnb/?p=45421



Posted by admin on Feb 28 2012. Filed under KAYIKAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011