ബാംഗ്ലൂര്‍ കോടതിവളപ്പില്‍ അഭിഭാഷകര്‍ മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചു

ബാംഗൂര്‍. അനധികൃത ഖാനന കേസില്‍ അറസ്റ്റിലായ മുന്‍ മന്ത്രി ജനാര്‍ദന റെഡ്ഡിയെ ബാംഗൂരില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുവരുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ അഭിഭാഷകരുടെ അക്രമണം.

റെഡ്ഡിയുടെ ചിത്രം പകര്‍ത്താന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകരെ ഒരു സംഘം അഭിഭാഷകര്‍ ചേര്‍ന്ന്‌ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന്‌ നടന്ന കല്ലേറില്‍ അസിസ്റ്റന്റ്‌ കമ്മീഷണറും മാദ്ധ്യമ പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക്‌ പരിക്കേറ്റു. ഇതിനിടെ വാഹനങ്ങള്‍ക്കു നേരെയും സമീപത്തെ കോളേജിനു നേര്‍ക്കും കല്ലേറുണ്ടായി. സ്ഥിതിഗതികള്‍ നിയന്ത്രണാതീതമായതോടെ പൊലീസ്‌ ആകാശത്തേക്ക്‌ വെടി വയ്ക്കുകയും കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ചെയ്തു. തുടര്‍ന്ന്‌ ലാത്തിച്ചാര്‍ജ്ജ്‌ നടത്തി. അഭിഭാഷകര്‍ കസേരകള്‍ പൊലീസിനു നേരെ വലിച്ചെറിയുകയും ചെയ്തു. സംഘര്‍ഷത്തിനിടെ കോടതിയില്‍ ഹാജരാക്കിയ റെഡ്ഡിയെ മാര്‍ച്ച്‌ 12 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു.





Short URL: http://www.janmabhumidaily.com/jnb/?p=45863



Posted by admin on Mar 2 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011