കരിക്കകം ശ്രീ ചാമുണ്ഡിക്ഷേത്രം


തിരുവനന്തപുരം ജില്ലയില്‍ കടകംപള്ളി പഞ്ചായത്തിലാണ്‌ പ്രസിദ്ധമായ കരിക്കകം ശ്രീ ചാമുണ്ഡി ക്ഷേത്രം.ക്ഷേത്രാങ്കണാത്തില്‍ മഹാഗോപുരം. ചേതോഹരമായ ശില്‍പങ്ങള്‍ നിറഞ്ഞ അഞ്ച്‌ നിലകളുള്ള ഈ ഗോപുരം മധുരമീനാക്ഷിക്ഷേത്രഗോപുരത്തെ ഓര്‍മിപ്പിക്കുന്നു. അതിനോട്‌ ചേര്‍ന്ന്‌ പ്രായം ചെന്ന രണ്ട്‌ മാവുകള്‍ ദേവിയുടെ കാവല്‍ക്കാരാണെന്ന്‌ സങ്കല്‍പം.
ഒരേ ദേവി സങ്കല്‍പത്തെ മൂന്ന്‌ ഭാവങ്ങളില്‍ ആരാധിക്കുന്ന അപൂര്‍വക്ഷേത്രമാണിത്‌. അതായത്‌ ചാമുണ്ഡേശ്വരി, രക്തചാമുണ്ഡീ, ബാലചാമുണ്ഡി എന്നിവ. ശ്രീകോവില്‍ പ്രധാനദേവി ശ്രീ ചാമുണ്ഡിയാണ്‌. പഞ്ചലോഹവിഗ്രഹനിര്‍മിതമാണ്‌ വിഗ്രഹം. ഉഗ്രമൂര്‍ത്തീഭാവമാണ്‌ ദേവിയുടെ. തെക്കുഭാഗത്തായി രക്താമുണ്ഡിയും അതിനടുത്തായി ബാലചാമുണ്ഡിയ്ക്കും കോവിലുകള്‍ ഉണ്ട്‌. ശാസ്താവ്‌, യക്ഷിയമ്മ, ഗണപതി എന്നീ ഉപദേവന്മാരും ഉണ്ട്‌. ചുറ്റുമതിലിന്‌ പുറത്ത്‌ വലിയ നാഗാര്‍ കാവ്‌ കാണാം.
ഇവിടുത്തെ പാനകം ഔഷധഗുണമുള്ളതാണ്‌. നട തുറപ്പിക്കല്‍ എന്ന വഴിപാട്‌ വളരെ പ്രസിദ്ധമാണ്‌. നട തുറന്ന്‌ പ്രാര്‍ത്ഥിച്ചാല്‍ ഉടന്‍ ഫലം ലഭിക്കുമെന്നാണ്‌ വിശ്വാസം. കുംഭം മീനം മാസങ്ങളിലാണിത്‌.സത്യം ചെയ്യിക്കല്‍ പ്രസിദ്ധമായ ഒരു ചടങ്ങാണ്‌. നടതുറപ്പിച്ച്‌ ദേവിയുടെ മുമ്പില്‍ സത്യംചെയ്തിരുന്ന പ്രതികള്‍ നിരപരാധികാണെങ്കില്‍ ദേവി അവരെ രക്ഷിച്ചുകൊള്ളുമെന്നും അല്ലാത്തവര്‍ക്ക്‌ ദേവി കോപമുണ്ടാകുമെന്നും വിശ്വാസം.
അടക്കികൊട മഹോത്സവമാണ്‌ ഇവിടത്തെ പ്രധാന ഉത്സവം. കുംഭം മീനം മാസങ്ങളിലാണ്‌ ഇത്‌. ആയിരം കോടി ദൈവങ്ങള്‍ ഈ ക്ഷേത്രത്തില്‍ അന്തര്‍ഭവിച്ചിരിക്കുന്നതായി വിശ്വസിക്കപ്പെടുന്നു. ഈ ദേവതകളെയെല്ലാം തൃപ്തിപെടുത്തുന്ന ഉത്സവമാണ്‌ അടക്കികൊട. മീനമാസത്തിലെ മകം നാളിലാണ്‌ കരിക്കകത്തമ്മയുടെ പൊങ്കാല.

Short URL: http://www.janmabhumidaily.com/jnb/?p=45878Posted by admin on Mar 2 2012. Filed under KSHETHRAYANAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011