അരുണ്‍കുമാര്‍ കുറ്റക്കാരനെന്ന്‌ നിയമസഭാ സമിതി

തിരുവനന്തപുരം : ഐഎച്ച്‌ആര്‍ഡിയിലെ അനധികൃത സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട്‌, പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്റെ മകന്‍ വി.എ. അരുണ്‍കുമാര്‍ കുറ്റക്കാരനാണെന്ന്‌ നിയമസഭാ സമിതി. �ഐസിടി അക്കാദമി ഡയറക്ടര്‍ തസ്തികയിലേക്കുള്ള നിയമനം ക്രമവിരുദ്ധമാണെന്നും വി.ഡി. സതീശന്‍ എംഎല്‍എയുടെ അധ്യക്ഷതയിലുള്ള സമിതി കണ്ടെത്തി. എന്നാല്‍ അരുണ്‍കുമാര്‍ കുറ്റക്കാരനല്ലെന്ന്‌ സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.ഐ.എച്ച്‌.ആര്‍.ഡി അസിസ്റ്റന്റ്‌ ഡയറക്ടര്‍, ഐ.സി.ടി അഡീഷണല്‍ ഡയറക്ടര്‍ എന്നീ നിയമനങ്ങള്‍ ക്രമവിരുദ്ധമാണെന്ന്‌ സമിതി കണ്ടെത്തിയിട്ടുണ്ട്‌. ഫണ്ട്‌ തിരിമറി സംബന്ധിച്ച്‌ തെളിവില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അരുണ്‍കുമാറിന്‌ അനധികൃത നിയമനമാണ്‌ നല്‍കയതെന്നെ്‌ പി.സി.വിഷ്ണുനാഥ്‌ എം.എല്‍.എ നിയമസഭയില്‍ ആരോപണം ഉന്നയിച്ചിരുന്നു. ആരോപണം അടിസ്ഥാന രഹിതമാണെന്നും വിഷ്ണുനാഥ്‌ ആരോപണത്തില്‍ ഉറച്ചു നില്‍ക്കുകയാണെങ്കില്‍ നിയസഭാ സമതിയേക്കൊണ്ട്‌ നിയമനത്തെക്കുറിച്ച്‌ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യൂതാന്ദന്‍ സഭയില്‍ അറിയിച്ചു. അന്വേഷണത്തില്‍ ആരോപണം തെറ്റാണെന്ന്‌ തെളിഞ്ഞാല്‍ വിഷ്ണുനാഥ്‌ മാപ്പ്‌ പറയണമെന്നും വി.എസ്‌ അച്യുതാന്ദന്‍ പറഞ്ഞു. ഇതേ തുടര്‍ന്നാണ്‌ സ്പീക്കര്‍ അന്വേഷണം പ്രഖ്യാപിച്ചത്‌.

നായനാര്‍ സര്‍ക്കാരിന്റെ കാലത്താണ്‌ ഐ.എച്ച്‌.ആര്‍.ഡിയില്‍ അസിസ്റ്റന്റ്‌ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിക്കുന്നത്‌. 18 അപേക്ഷകര്‍ ഉണ്ടായിരുന്നെങ്കിലും ഒന്നാംറാങ്ക്‌ ലഭിച്ചതിനെ തുടര്‍ന്നായിരുന്നു ജോലി ലഭിച്ചത്‌. എം.സി.എയും രണ്ടുവര്‍ഷത്തെ പ്രവര്‍ത്തനപരിചയവുമായിരുന്നു യോഗ്യതയായി നിശ്ചയിച്ചിരുന്നത്‌. ഒരു വര്‍ഷത്തെ പ്രൊബേഷന്‍ പൂര്‍ത്തിയാക്കുന്നതിനുമുമ്പ്‌ കയര്‍ഫെഡ്‌ എം.ഡിയായി നിയമിതനായി. രണ്ടു വര്‍ഷത്തിനുശേഷം ഐ.എച്ച്‌.ആര്‍.ഡിയുടെ കട്ടപ്പനയിലെ കോളേജില്‍ പ്രിന്‍സിപ്പലായി നിയമിച്ചു. അധ്യാപനപരിചയമില്ലായിരുന്നെങ്കിലും ഏഴുവര്‍ഷത്തെ ഭരണപരിചയത്തിന്റെ പേരിലായിരുന്നു നിയമനം. ഐ.എച്ച്‌.ആര്‍.ഡിയിലുള്ളവര്‍ക്കേ ഈ തസ്തികയിലേക്ക്‌ അപേക്ഷിക്കാന്‍ കഴിയുമായിരുന്നുള്ളൂ.

ഐ.എച്ച്‌.ആര്‍.ഡിയില്‍ ചേരുമ്പോള്‍ ഹാജരാക്കാതിരുന്ന ഒരു സര്‍ട്ടിഫിക്കറ്റും പ്രിന്‍സിപ്പല്‍ നിയമനത്തിന്‌ പരിഗണിക്കപ്പെടുന്നതിന്‌ അരുണ്‍കുമാര്‍ ഹാജരാക്കിയിരുന്നു. ഐ.എച്ച്‌.ആര്‍.ഡിയില്‍ ഒരു വര്‍ഷം താത്കാലികമായി നേരത്തെ ജോലി ചെയ്തിരുന്നുവെന്നതായിരുന്നു ഈ സര്‍ട്ടിഫിക്കറ്റ്‌. പ്രിന്‍സിപ്പലായി നിയമിക്കപ്പെട്ട അന്നുതന്നെ ഐ.എച്ച്‌.ആര്‍.ഡിയില്‍ ഒഴിഞ്ഞുകിടന്ന ജോയിന്റ്‌ ഡയറക്ടറുടെ തസ്തികയില്‍ ഇന്‍ചാര്‍ജായി നിയമിക്കപ്പെട്ടു.
പ്രിന്‍സിപ്പല്‍ തസ്തികയുടെ പ്രൊമോഷന്‍ തസ്തികയാണ്‌ ജോയിന്റ്‌ ഡയറക്ടര്‍ . ജോയിന്റ്‌ ഡയറക്ടറാകാന്‍ പ്രിന്‍സിപ്പല്‍ ആയിരിക്കണമെന്ന നിബന്ധന പാലിക്കാനാണ്‌ ഇടയ്ക്ക്‌ പ്രിന്‍സിപ്പലായി സ്ഥാനക്കയറ്റം നല്‍കിയത്‌. മൂന്നുവര്‍ഷത്തിനുശേഷം ഐ.എച്ച്‌.ആര്‍.ഡിയില്‍നിന്നുതന്നെ അപേക്ഷ ക്ഷണിച്ച്‌ ജോയിന്റ്‌ ഡയറക്ടറായി സ്ഥിരനിയമനം നല്‍കി.

ഈ തസ്തികയിലേക്ക്‌ അപേക്ഷ നല്‍കിയ ഉയര്‍ന്ന യോഗ്യതയും അധ്യാപന പരിചയവും ഡോക്ടറേറ്റുമുള്ള പ്രിന്‍സിപ്പല്‍മാരെ ഒഴിവാക്കിയായിരുന്നു ഈ നിയമനം. തുടര്‍ന്ന്‌ മുഖ്യമന്ത്രിയുടെ കീഴിലുള്ള ഐ.ടി. വകുപ്പിന്റെ ഫിനിഷിങ്ങ്സ്കൂളില്‍ ഡയറക്ടറായി. ഈ ചുമതലയിലിരിക്കുമ്പോള്‍ ഐ.എച്ച്‌.ആര്‍.ഡിയില്‍ അഡീഷണല്‍ ഡയറക്ടറുടെ തസ്തിക സൃഷ്ടിച്ച്‌ അതില്‍ നിയമിച്ചു. ഈ നിയമനത്തിനും പുറത്തുനിന്നുള്ളവര്‍ക്ക്‌ അപേക്ഷിക്കാന്‍ അവസരമുണ്ടായിരുന്നില്ല.

അഡീഷണല്‍ ഡയറക്ടര്‍ക്ക്‌ നിശ്ചയിച്ചിട്ടുള്ള നിര്‍ദിഷ്ട വിദ്യാഭ്യാസ യോഗ്യതകള്‍ ഒഴിവാക്കിയായിരുന്നു വിജ്ഞാപനം. ഈ നിയമനത്തിന്റെ പേരില്‍ ഡോക്ടറേറ്റും അധ്യാപനപരിചയവുമുള്ള രണ്ട്‌ സീനിയര്‍ പ്രിന്‍സിപ്പല്‍മാര്‍ തര്‍ക്കം ഉന്നയിച്ചപ്പോള്‍ രണ്ട്‌ അധിക തസ്തികകൂടി സൃഷ്ടിച്ച്‌ അവര്‍ക്കും അഡീഷണല്‍ ഡയറക്ടര്‍മാരായി നിയമനം നല്‍കിയിരുന്നു.



Short URL: http://www.janmabhumidaily.com/jnb/?p=45942



Posted by admin on Mar 3 2012. Filed under KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011