ഉത്തരേന്ത്യയില്‍ ഭൂചലനം

ന്യൂദല്‍ഹി: ഉത്തരേന്ത്യല്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്റ്റര്‍ സ്കെയ്ലില്‍ 4.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടമോ രേഖപ്പെടുത്തിയിട്ടില്ല. ദല്‍ഹി, രാജസ്ഥാന്‍, പഞ്ചാബ്, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 1.11 നാണു ഭൂചലനം ഉണ്ടായത്.

ദല്‍ഹി-ഹരിയാന അതിര്‍ത്തിയിലെ ബഹുദര്‍ഗഡാണു പ്രഭവകേന്ദ്രം. 20 സെക്കന്റ് വരെ ഭൂകമ്പം അനുഭവപ്പെട്ടുവെന്നു പ്രദേശവാസികള്‍ പറഞ്ഞു. നോയിഡ, ഫരീദബാദ്, ഗാസിയാബാദ്, ഗുഡ്ഗാവ് എന്നിവിടങ്ങളിലും പ്രകമ്പനം ഉണ്ടായി.

ഭൂചലനത്തില്‍ നാശനഷ്ടമോ ആളപായമോ ഇല്ല.

Short URL: http://www.janmabhumidaily.com/jnb/?p=46361



Posted by admin on Mar 5 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011