നഴ്സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കാന്‍ അനുവദിക്കുന്നില്ല – ഷിബു ബേബിജോണ്‍
തിരുവനന്തപുരം: നഴ്‌സുമാരുടെ സമരം ഒത്തു തീര്‍പ്പാക്കാനുളള സര്‍ക്കാര്‍ ശ്രമങ്ങളെ പരാജയപ്പെടുത്താന്‍ ചില ആശുപത്രി മാനേജ്‌മെന്റുകള്‍ ശ്രമിക്കുന്നതായി തൊഴില്‍മന്ത്രി ഷിബു ബേബി ജോണ്‍ ആരോപിച്ചു.
നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പങ്കെടുക്കവെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. ജൂണ്‍ ഒന്നു മുതല്‍ പുതിയ മിനിമം നിരക്കില്‍ ശമ്പളം നല്‍കാന്‍ ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ കുറെ ദിവസങ്ങളായി സംസ്ഥാനത്തെ ഒട്ടുമിക്ക സ്വകാര്യ ആശുപത്രികളിലെയും നഴ്‌സുമാര്‍ സമരത്തിലാണ്. ജീവിക്കാനാവശ്യമായ മിനിമം വേതനം ഉറപ്പാക്കണമെന്നാണ് നഴ്‌സുമാരുടെ പ്രധാന ആവശ്യമെന്നും അദ്ദേഹം പറഞ്ഞു.
Short URL: http://www.janmabhumidaily.com/jnb/?p=46874
Posted by admin
on Mar 8 2012. Filed under BREAKING NEWS, KERALAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry