പിറവം: എല്‍.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ്

കോട്ടയം: പിറവത്ത് എല്‍ഡിഎഫ്, യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്കു ജില്ലാ വരണാധികാരിയുടെ നോട്ടിസ്. പ്രചാരണത്തിനു കമ്മിഷന്‍ നിശ്ചയിച്ച പണത്തില്‍ കൂടുതല്‍ തുക ചെലവഴിച്ചതിനാണു നോട്ടിസ് നല്‍കിയത്.

എല്‍ഡിഎഫ് സ്ഥാനാര്‍ഥി എം.ജെ. ജേക്കബ്, യുഡിഎഫ് സ്ഥാനാര്‍ഥി അനൂപ് ജേക്കബ് എന്നിവരുടെ ദൈനംദിന പ്രചാരണച്ചെലവുകള്‍ തെരഞ്ഞെടുപ്പു നിരീക്ഷകര്‍ പരിശോധിച്ച ശേഷമാണു നടപടി. മണ്ഡലത്തിലെ പ്രചാരണ സാമഗ്രികളുടെ കണക്കും ചെലവഴിച്ച തുകയും തമ്മില്‍ വ്യത്യാസമുളളതായി വരണാധികാരി കണ്ടെത്തി.

നോട്ടിസിന്റെ അടിസ്ഥാനത്തില്‍ ഇരു സ്ഥാനാര്‍ഥികളും മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. പോസ്റ്റര്‍, ബാനര്‍ തുടങ്ങിയവ സംബന്ധിച്ച കണക്കുകളിലാണ്‌ അപാകത കണ്ടെത്തിയിട്ടുള്ളത്‌. എന്നാല്‍ പോസ്റ്റും മറ്റും തയ്യാറാക്കിയതിന്റെ പണം നല്‍കാത്തതിനാലാണ്‌ ഇത്‌ കണക്കുകളില്‍ ഉള്‍പ്പെടുത്താതിരുന്നതെന്ന്‌ ഇരുമുന്നണികളും പറയുന്നു.

നേരത്തേ മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളില്‍ തെരഞ്ഞെടുപ്പു നിരീക്ഷകര്‍ ചട്ടപ്രകാരമല്ലാത്ത ബോര്‍ഡുകളും ഫ്ളക്സുകളും നീക്കം ചെയ്തിരുന്നു. തുടര്‍ന്ന് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് വരണാധികാരിക്കു നല്‍കുകയും ചെയ്തിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=46943



Posted by admin on Mar 8 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011