ശെല്‍‌വരാജിന് പണം നല്‍കിയതായി തെളിവുണ്ടെങ്കില്‍ ഹാജരാക്കണം – മുഖ്യമന്ത്രി

തിരുവനന്തപുരം: ആര്‍. ശെല്‍വരാജിന് പണം നല്‍കിയതായി തെളിവുണ്ടെങ്കില്‍ ഹാജരാക്കണമെന്നു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആവശ്യപ്പെട്ടു. ഇതിനു സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെയും പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദനെയും വെല്ലുവിളിക്കുന്നതായും അദ്ദേഹം പറഞ്ഞു.

തനിക്കെതിരേ തെളിവുകള്‍ ഹാജരാക്കാന്‍ ഒട്ടേറെ മാര്‍ഗങ്ങള്‍ ഉണ്ട്. ഉടന്‍ തന്നെ ഇതു ഹാജരാക്കുകയാണു പിണറായി ചെയ്യേണ്ടതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ശെല്‍വരാജ് രാജിവച്ചു 48 മണിക്കൂര്‍ കഴിഞ്ഞിട്ടും അദ്ദേഹം ഉന്നയിച്ച ആരോപണങ്ങള്‍ക്കു മറുപടി നല്‍കാന്‍ സി.പി.എം ഇതുവരെ തയാറായിട്ടില്ല.

മറുപടി പറയാന്‍ കഴിയാത്തതു കൊണ്ടാണു സി.പി.എം നേതാക്കള്‍ തനിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നിലനിര്‍ത്താന്‍ ശെല്‍വരാജിനെ കോണ്‍ഗ്രസ് പണം കൊടുത്തു വിലയ്ക്കു വാങ്ങിയെന്നായിരുന്നു പിണറായിയും വിഎസും ആരോപിച്ചത്. പണം നല്‍കിയതു മുഖ്യമന്ത്രിയുടെ വീട്ടില്‍ വച്ചാണ്. ഇതില്‍ ഇടനിലക്കാരനായി നിന്നതു ചീഫ് വിപ്പ് പി.സി. ജോര്‍ജ് ആണെന്നും സി.പി.എം ആരോപിച്ചിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=47375



Posted by admin on Mar 11 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011