ഇറ്റാലിയന്‍ ഉപമന്ത്രി മുഖ്യമന്ത്രിയെ കണ്ടു

തിരുവനന്തപുരം: നാവികരുടെ ജയില്‍വാസം സംബന്ധിച്ചു മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായി ഇറ്റാലിയന്‍ വിദേശകാര്യ ഉപമന്ത്രി സ്റ്റെഫാന്‍ മിസ്തുരി കൂടിക്കാഴ്ച നടത്തി. ഡിജിപി, ചീഫ് സെക്രട്ടറി, മറ്റു പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു കൂടിക്കാഴ്ച.

പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന രണ്ടു നാവികരെ ഗസ്റ്റ് ഹൗസിലേക്കു മാറ്റണമെന്നു സ്റ്റെഫാന്‍ മിസ്തുരി ആവശ്യപ്പെട്ടു. കൊല്ലം പൊലീസ് ക്ലബ്, കൊച്ചി സിഐഎസ്എഫ് ഗസ്റ്റ് ഹൗസ് എന്നീ സ്ഥലങ്ങളുടെ പേരാണു മിസ്തുരി മുന്നോട്ടു വച്ചത്.

ഇറ്റാലിയന്‍ നാവികരായതു കൊണ്ടു ജയിലില്‍ പാര്‍പ്പിക്കുന്നത് അന്താരാഷ്ട്ര ജയില്‍ പ്രൊട്ടൊകോളിന്റെ ലംഘനമാണ്. ഇന്ത്യന്‍ സൈനികന് ഇറ്റലിയില്‍ ഈ ദുരവസ്ഥ ഉണ്ടായാലും ഇത്തരം മര്യാദ പാലിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിഷയത്തില്‍ അധികൃതരുമായി കൂടി ആലോചിച്ചു തീരുമാനമെടുക്കാമെന്ന കൊല്ലം കോടതി ഉത്തരവിന്റെ പകര്‍പ്പ് ഇറ്റാലിയന്‍ മന്ത്രി മുഖ്യമന്ത്രിക്ക് കൈമാറി.

Short URL: http://www.janmabhumidaily.com/jnb/?p=47537



Posted by admin on Mar 12 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011