മഹാരാഷ്ട്ര മുന്‍ മന്ത്രി അന്തരിച്ചു

മുംബൈ: മഹാരാഷ്‌ട്ര മുന്‍ മന്ത്രിയും എന്‍.സി.പി എം.എല്‍.എയുമായിരുന്ന വിമല്‍ മുന്‍ഡാഡ (49) അന്തരിച്ചു. കാന്‍സര്‍ ബാധിതയായിരുന്ന അവര്‍ മുംബൈ ലീലാവതി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

മഹാരാഷ്‌ട്രയിലെ കോണ്‍ഗ്രസ്‌-എന്‍.സി.പി മന്ത്രിസഭയില്‍ പൊതുമരാമത്ത്‌-ആരോഗ്യം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്‌തിരുന്നു. ബീഡ്‌ ജില്ലയിലെ കൈജ്‌ മണ്ഡലത്തില്‍ നിന്നാണ്‌ മുന്‍ഡാഡ തെരഞ്ഞെടുക്കപ്പെട്ടത്‌.

ബി ജെ പി അംഗമായിട്ടാണ്‌ രാഷ്‌ട്രീയത്തില്‍ പ്രവേശിച്ചതെങ്കിലും പിന്നീട്‌ എന്‍.സി.പിയില്‍ ചേരുകയായിരുന്നു. ഭര്‍ത്താവ്‌ നന്ദകിഷോര്‍ മകന്‍ അക്ഷയ്‌.

Short URL: http://www.janmabhumidaily.com/jnb/?p=48381



Posted by admin on Mar 23 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011