സത്യത്തിനുവേണ്ടി നിലകൊള്ളുക

എല്ലായിപ്പോഴും കാണേണ്ടത്‌ ‘ഉണ്ടായിരിക്കുന്നതിനെയാണ്‌.’ സത്യമായിരിക്കുന്നതിനെ, ഉണ്ടായിരിക്കുന്നതേതോ അതിനെ, യാതൊന്നിനേയും കല്‍പിച്ചേക്കരുത്‌, വ്യാഖ്യാനിക്കരുത്‌, യാതൊരു അര്‍ത്ഥവം ചുമത്തിയേക്കരുത്‌. അതായത്‌ നിങ്ങളുടെ മനസ്സിനെ ഇടയില്‍ വരാന്‍ അനുവദിക്കരുത്‌. നിങ്ങള്‍ യാഥാര്‍ത്ഥവുമായി മുഖാമുഖം വരാന്‍ തുടങ്ങികയാണ്‌. അല്ലെങ്കില്‍, എല്ലാവരും ജീവിക്കുന്നത്‌ അവരവരുടേത്‌ മാത്രമാ സ്വപ്നലോകത്തിലാണ്‌. ഈ ലോകങ്ങളില്‍ നിന്നും, ഈ സ്വപ്നരൂപ മാതൃകകളില്‍ നിന്നും പുറത്തുവരലാണ്‌ ധ്യാനം. ഒരു തത്വചിന്തകള്‍ മുല്ലാനസിറുദ്ദീനെ വഴിയില്‍ തടങ്ങുനിര്‍ത്തി. തത്വചിന്താപരമായ ജ്ഞാനാഭിമുഖ്യം മുല്ലയ്ക്കുണ്ടോ എന്നറിയാനായി അയാള്‍ ആകാശത്തേക്ക്‌ ചൂണ്ടിക്കൊണ്ട്‌ ഒരു ആംഗ്യം കാണിച്ചു. തത്വചിന്തകള്‍ അര്‍ത്ഥമാക്കിയത്‌ ഇതാണ്‌; സത്യം ഒന്നേയുള്ളൂ.
സര്‍വ്വതിനേയും ഉള്‍ക്കൊള്ളുന്നതായി. നസിറുദ്ദീന്റെ കൂടെയുണ്ടായിരുന്ന ആള്‍, ഒരു സാധാരണക്കാരന്‍, വിചാരിച്ചു; തത്വചിന്തകന്‍ ഒരു ഭ്രാന്തനാണ്‌. നസിങ്ങുദ്ദീന്‍ എന്തു മുന്‍കരുതലുകളാണെടുക്കുക? നസിറുദ്ദീന്‍ തന്റെ മാറാപ്പില്‍ നിന്നും ഒരുകെട്ട്‌ കയറെടുത്ത്‌ തന്റെ സഹയാത്രികന്റെ കൈയില്‍ ഏല്‍പിച്ചു. ഉഗ്രനായിരുന്നു, സുഹൃത്ത്‌ വിചാരിച്ചു. അയാള്‍ അക്രമാസക്തനാവുകയാണെങ്കില്‍ നമ്മളയാളെ വരിഞ്ഞുകെട്ടും.

നസിറുദ്ദീന്‍ എന്താണുദ്ദേശിച്ചതെന്ന്‌ തത്വചിന്തകന്‌ കാണാനായി; സാധാരണ മനുഷ്യവംശം, ഉചിതമല്ലാത്ത രീതികളിലൂടെ സത്യത്തെ കണ്ടെത്താന്‍ ശ്രമിക്കുന്നു. ഒരു കയറുപയോഗിച്ച്‌ ആകാശത്തേക്ക്‌ കയറാന്‍ ശ്രമിക്കുന്നതുപോലെ! ഇനി നിങ്ങള്‍ക്ക്‌ സ്തൃപ്തനായിരിക്കാമോ, യാതൊരു വ്യാഖ്യാനവും കൂടാതെ, മുല്ലാ നസിറുദ്ദീന്‍ തന്റെ സുഹൃത്തിന്‌ കയറ്‌ കൈമാറിയ കാര്യത്തില്‍? സത്യത്തോടൊപ്പം നിലകൊള്ളുക, നിങ്ങള്‍ ധ്യാനത്തിലായിരിക്കും.

- ഓഷോ



Short URL: http://www.janmabhumidaily.com/jnb/?p=49097



Posted by admin on Mar 27 2012. Filed under SAMSKRITI. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011