10 ലക്ഷത്തിണ്റ്റെ വിദേശ മദ്യവുമായി കാസര്‍കോട്‌ സ്വദേശികള്‍ അറസ്റ്റില്‍

കാസര്‍കോട്‌: മദ്യം സൂക്ഷിക്കാന്‍ ഗോഡൌണ്‍ സൌകര്യം നല്‍കിയ ബണ്ടവാള്‍ സ്വദേശിയും കാസര്‍കോട്ട്‌ കാരും അറസ്റ്റിലായി. കാസര്‍കോട്ടെ ആസിഫ്‌, റിയാസ്‌ കര്‍ണാടക ബണ്ടവാളിലെ ഭോജ ഭണ്ഡാരി എന്നിവരെയാണ്‌ അറസ്റ്റ്‌ ചെയ്തത്‌. കഴിഞ്ഞ ദിവസം വൈകിട്ട്‌ ബണ്ട്‌വാളില്‍വെച്ചാണ്‌ മദ്യക്കടത്ത്‌ നടത്തുകയായിരുന്ന മൂന്നംഗ സംഘം അറസ്റ്റിലായത്‌. ബണ്ട്‌വാള്‍ പോലീസ്‌ വാഹന പരിശോധന നടത്തുന്നതിനിടയില്‍ അതു വഴി വന്ന കേരള രജിസ്ട്രേഷനുള്ള ആള്‍ട്ടോ കാര്‍ കൈകാണിച്ച്‌ നിര്‍ത്താന്‍ പോലീസ്‌ ആവശ്യപ്പെട്ടെങ്കിലും നിര്‍ത്താതെ ഓടിച്ചുപോവുകയായിരുന്നു. പോലീസ്‌ പിന്തുടര്‍ന്ന്‌ കാറിനെ പിടികൂടിയെങ്കിലും ഒരാള്‍ ഓടി രക്ഷപ്പെട്ടു. കാറില്‍ നാല്‌ കാര്‍ഡ്‌ ബോര്‍ഡ്‌ പെട്ടികളില്‍ സൂക്ഷിച്ച വിദേശ നിര്‍മ്മിത മദ്യം കണ്ടെത്തിയതോടെ ഇവരെ ചോദ്യം ചെയ്തപ്പോഴാണ്‌ ഭോജ ഭണ്ഡാരിയുടെ ഉടമസ്ഥതയിലുള്ള ഗോഡൌണില്‍ മദ്യം സൂക്ഷിച്ച വിവരമറിഞ്ഞത്‌. തുടര്‍ന്ന്‌ പോലീസ്‌ നടത്തിയ റെയ്ഡില്‍ ൯൦൦൦ ബോക്സ്‌ വിദേശ നിര്‍മ്മിത മദ്യം സൂക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. കേരളത്തിലേക്ക്‌ വന്‍തോതില്‍ വിദേശമദ്യം കടത്തുകയായിരുന്ന സംഘത്തില്‍പ്പെട്ടവരാണ്‌ അറസ്റ്റിലായതെന്ന്‌ പോലീസ്‌ അറിയിച്ചു.

Short URL: http://www.janmabhumidaily.com/jnb/?p=49189



Posted by Kasargod on Mar 27 2012. Filed under KASARGOD. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011