എന്‍.കെ.പി.സാല്‍വെ അന്തരിച്ചു.

ന്യൂദല്‍ഹി: മുന്‍ കേന്ദ്രമന്ത്രിയും ബി.സി.സി.ഐ മുന്‍ പ്രസിഡന്റുമായിരുന്ന എന്‍.കെ.പി.സാല്‍വെ (90) അന്തരിച്ചു. വാര്‍ദ്ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന്‌ ദല്‍ഹിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

പ്രശസ്ത അഭിഭാഷകനും മുന്‍ സോളിസിറ്റര്‍ ജനറലുമായ ഹരീഷ്‌ സാല്‍വെ മകനും അരുന്ധതി മകളുമാണ്‌. ഏതാനും ദിവസം മുന്‍പാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. മധ്യപ്രദേശിലെ ചിന്നവാഡയില്‍ ആണ്‌ എന്‍.കെ.പി സാല്‍വെ ജനിച്ചത്‌.

ചലഞ്ചര്‍ ട്രോഫി ക്രിക്കറ്റ്‌ ടൂര്‍ണമെന്റിന്‌ അദ്ദേഹത്തിന്റെ പേരു നല്‍കിയിരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=49870



Posted by admin on Apr 1 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011