നാവികരെ ഇന്ത്യന്‍ നിയമം അനുസരിച്ച് വിചാരണ ചെയ്യും – ഉമ്മന്‍‌ചാണ്ടി

ന്യൂദല്‍ഹി: കേരള തീരത്ത്‌ രണ്ട്‌ മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന കേസുമായി ബന്ധപ്പെട്ട്‌ അറസ്റ്റിലായ ഇറ്റാലിയന്‍ ഭടന്മാരെ ഇന്ത്യന്‍ നിയമ പ്രകാരം വിചാരണ ചെയ്യുമെന്ന്‌ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംഭവം നടന്നത്‌ ഇന്ത്യന്‍ സമുദ്രാതിര്‍ത്തിയിലാണെന്നും അതുകൊണ്ട്‌ തന്നെ ഇന്ത്യയിലെ നിയമ നടപടി ഇവര്‍ക്ക്‌ ബാധകമാണെന്നും അദ്ദേഹം പറഞ്ഞു. നാവികരെ ഇറ്റാലിയന്‍ നിയമ പ്രകാരം വിചാരണയ്ക്ക്‌ വിട്ടു നല്‍കണമെന്ന്‌ ഇറ്റലി കേരള സര്‍ക്കാരിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു.

കേരള സര്‍ക്കാരിന്റെ നിലപാട്‌ വളരെ വ്യക്തമാണ്‌. സുതാര്യവും. ഇറ്റലിക്കാരായ രണ്ട്‌ നാവികര്‍ ഇന്ത്യന്‍ നിയമം ബാധമാകുന്ന സ്ഥലത്ത്‌ വച്ച്‌ ഒരു കുറ്റം ചെയ്‌തു. അതുകൊണ്ട്‌ തന്നെ വിചാരണയ്ക്ക്‌ അവര്‍ വിധേയമായേ പറ്റൂവെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

കുറ്റം ആരോപിക്കപ്പെടുന്നവര്‍ക്ക് ഇന്ത്യയില്‍ നീതിക്കായി വഴിതേടാവുന്നതാണ്. ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന് കേന്ദ്രത്തിന്റെ പൂര്‍ണപിന്തുണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഫെബ്രുവരി 15നാണ്‌ രണ്ട്‌ മത്സത്തൊഴിലാളികളെ വെടിവെച്ചുകൊന്നതിന്‌ എന്‍റിക്ക ലെക്‌സിയിലെ രണ്ട്‌ നാവികരെ അറസ്റ്റ്‌ ചെയ്‌തത്‌.

Short URL: http://www.janmabhumidaily.com/jnb/?p=49878



Posted by admin on Apr 1 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011