രാജ്യത്ത്‌ മുതിര്‍ന്ന സ്ത്രീകളുടെ എണ്ണം വര്‍ധിച്ചുവരുന്നതായി റിപ്പോര്‍ട്ട്‌

ന്യൂദല്‍ഹി: രാജ്യത്ത്‌ 60 വയസ്സിന്‌ മുകളില്‍ പ്രായമുള്ള സ്ത്രീകളുടെ എണ്ണം കൂടുതലാണെന്ന്‌ റിപ്പോര്‍ട്ട്‌. ദ രജിസ്ട്രാര്‍ ജനറല്‍ ഓഫ്‌ ഇന്ത്യ (ആര്‍ജിഐ) നടത്തിയ സര്‍വേ കേന്ദ്ര ആരോഗ്യമന്ത്രാലയമാണ്‌ പുറത്തുവിട്ടത്‌. രാജ്യത്തെ 20 സംസ്ഥാനങ്ങളില്‍ 17 ഇടത്തും മുതിര്‍ന്ന സ്ത്രീകളുടെ എണ്ണം കൂടുതലാണ്‌. 2016 ഓടെ മുതിര്‍ന്ന സ്ത്രീകളുടെ എണ്ണം 51 ശതമാനമായി വര്‍ധിക്കുന്നുവെന്നും റിപ്പോര്‍ട്ട്‌. മികച്ച ആരോഗ്യ സൗകര്യങ്ങള്‍, വിദ്യാഭ്യാസം, ജീവിത പ്രതീക്ഷകള്‍ എന്നിവയെല്ലാം ഇതിനു കാരണമായി സാമ്പിള്‍ രജിസ്ട്രേഷന്‍ സിസ്റ്റം (എസ്‌ആര്‍എസ്‌) ചൂണ്ടിക്കാട്ടുന്നു. മുതിര്‍ന്ന സ്ത്രീകളുടെ എണ്ണത്തില്‍ കേരളം (12.6%) മഹാരാഷ്ട്ര (10%)ഹിമാചല്‍ പ്രദേശ്‌ (10.3%) തുടങ്ങിയ സംസ്ഥാനങ്ങളാണ്‌ മുന്നില്‍. ആസാം, ബീഹാര്‍, ജമ്മുകാശ്മീര്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രം പുരുഷന്മാരാണ്‌ മുന്നില്‍. മുതിര്‍ന്നവരിലെ സ്ത്രീ പുരുഷ അനുപാതം വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരത്തിലാണ്‌. ആന്ധ്രാപ്രദേശ്‌ (സ്ത്രീകള്‍ 8.4%, പുരുഷന്‍ 7.1%) ഛത്തീസ്ഗഡ്‌ (സ്ത്രീ-7.1 % പുരുഷന്‍ 5.9%) ഹരിയാന (6.9%, 5.3%) രാജസ്ഥാന്‍ (7.4%, 6.2%) (പഞ്ചാബ്‌ 9.4%, 8.4%)
അതേസമയം, ഇന്ത്യയില്‍ പ്രായമായവരില്‍ നാലില്‍ ഒരുഭാഗം സമ്മര്‍ദങ്ങള്‍ക്കടിപ്പെടുന്നുണ്ടെന്നും അഞ്ചില്‍ ഒരുഭാഗം വരുന്നവര്‍ക്ക്‌ കേള്‍വിക്കുറവുണ്ടെന്നും ആസൂത്രണ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. ഭൂരിഭാഗം വരുന്നവര്‍ക്കും കാഴ്ചക്കുറവുണ്ടെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=50046



Posted by admin on Apr 2 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011