ഓട്ടോഡ്രൈവറെ മര്‍ദ്ദിച്ചവരെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധം

മൂവാറ്റുപുഴ: ഓട്ടോ ഡ്രൈവറെ മര്‍ദ്ദിച്ചവരെ അറസ്റ്റ്‌ ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ വെള്ളൂര്‍ക്കുന്നം ഓട്ടോ സ്റ്റാന്‍ഡില്‍ ഓട്ടോകളെ കയറ്റാത്തത്‌ സംഘര്‍ഷത്തിലെത്തി. വെള്ളൂര്‍ക്കുന്നം ഓട്ടൊസ്റ്റാന്‍ഡിലെ ഡ്രൈവറായ അനൂപിനെ കഴിഞ്ഞ ശനിയാഴ്ച സി ഐ ടി യു വിഭാഗത്തില്‍ പെട്ട ഓട്ടൊ ഡ്രൈവര്‍മാര്‍ ചേര്‍ന്ന്‌ മര്‍ദ്ദിച്ചിരുന്നു. ഇവരുടെ പേര്‌ സഹിതം മൊഴി നല്‍കിയിട്ടും പൊലീസ്‌ അറസ്റ്റ്‌ ചെയ്യുകയോ നടപടി സ്വീകരിക്കുകയോ ചെയ്തിരുന്നില്ല. തുടര്‍ന്ന്‌ ഇന്നലെ രാവിലെ 9മണിയോടെ സ്റ്റാന്‍ഡില്‍ സി ഐ ടി യു ഓട്ടൊ തൊഴിലാളി യൂണിയന്‍ നേതാവ്‌ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ അനൂപിനെ മര്‍ദ്ദിച്ച പ്രതികളടക്കമുള്ളവരുമായി സ്റ്റാന്‍ഡില്‍ എത്തിയതാണ്‌ സംഘര്‍ഷത്തിന്‌ കാരണമായത്‌. ഇതോടെ സംഘപരിവാര്‍ പ്രവര്‍ത്തകര്‍ ഇത്‌ തടഞ്ഞു. തുടര്‍ന്ന്‌ കയ്യാങ്കളിയിലേക്ക്‌ എത്തിയ പ്രശ്നം പൊലീസ്‌ എത്തി ശാന്തമാക്കുകയും പ്രതികളായ ബിജു, വാസു, ജോസ്‌ എന്നീ ഓട്ടൊ ഡ്രൈവര്‍മാരെ സ്റ്റേഷനിലേക്ക്‌ കൊണ്ടുപോവുകയും ചെയ്തു. ഇവരെ ഇന്നലെ വൈകിട്ട്‌ ജാമ്യത്തില്‍ വിട്ടു.

Short URL: http://www.janmabhumidaily.com/jnb/?p=50074



Posted by admin on Apr 2 2012. Filed under DISTRICT NEWS, ERNAKULAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011