കൊല്‍ക്കത്തയില്‍ സ്ഫോടനം; രണ്ട് മരണം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ബഹുനില കെട്ടിടത്തിലുണ്ടായ സ്ഫോടനത്തില്‍ ഒരു സ്ത്രീ ഉള്‍പ്പടെ രണ്ടു പേര്‍ മരിച്ചു. ഇതില്‍ ഒരു സ്ത്രീയും ഉള്‍പ്പെടുന്നു. കോല്‍ക്കത്തയിലെ മെറ്റിയ ബ്രൂസ് പ്രദേശത്തു രാത്രിയായിരുന്നു സംഭവം.

പരുക്കേറ്റവരെ എസ്.എസ്.കെ.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എംബ്രോയിഡറി കട പ്രവര്‍ത്തിച്ച കെട്ടിടത്തിലാണു സ്ഫോടനം നടന്നത്. സ്ഫോടനം നടന്നപ്പോള്‍ 15 പേര്‍ ജോലിയിലുണ്ടായിരുന്നു.

ഉഗ്ര സ്ഫോടനത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കു കേടുപാടുകള്‍ സംഭവിച്ചു. ബോംബ്, ഡോഗ് സ്ക്വാഡുകള്‍ പരിശോധന നടത്തി.

Short URL: http://www.janmabhumidaily.com/jnb/?p=50891



Posted by admin on Apr 9 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011