രഹാനെ ചലഞ്ചേഴ്സിനെ അടിച്ചൊതുക്കി
ബാംഗ്ലൂര്‍: ഐ പി എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് തകര്‍പ്പന്‍ ജയം. ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്സിനെ 59 റണ്‍സിനാണ് രാജസ്ഥാന്‍ റോയല്‍സ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് നിശ്ചിത ഓവറില്‍ 195 റണ്‍സ് ആണ് എടുത്തത്. രഹാനെയുടെ തകര്‍പ്പന്‍ സെഞ്ച്വറിയുടെ പിന്‍ബലത്തിലാണ് രാജസ്ഥാന്‍ മികച്ച സ്കോറിലെത്തിയത്. 60 പന്തുകളില്‍ നിന്ന് അഞ്ച് സിക്സറുകളും 12 ബൗണ്ടറികളും ഉള്‍പ്പടെ 103 റണ്‍സുമായി രഹാനെ പുറത്താകാതെ നിന്നു. ദ്രാവിഡ് 25 റണ്‍സ് എടുത്തു. ഒവൈസ് ഷാ 26 പന്തുകളില്‍ നിന്ന് അഞ്ച് വീതം സിക്സറുകളും ബൗണ്ടറികളും ഉള്‍പ്പടെ 60 റണ്‍സ് എടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ ബാംഗ്ലൂര്‍ 19.5 ഓവറില്‍ 136 റണ്‍സിന് എല്ലാവരും പുറത്തായി. സ്കോര്‍ 42 ല്‍ എത്തിയപ്പോള്‍ ഓപ്പണര്‍മാരെ രണ്ടുപേരേയും പുറത്താക്കിക്കൊണ്ട് രാജസ്ഥാന്‍ മത്സരത്തിലേക്ക് തിരിച്ചെത്തി. ഗ്രിസ് ഗെയില്‍ 8 റണ്‍സോടെയും അഗര്‍വാള്‍ 34 റണ്‍സിനും പുറത്തായി. തുടര്‍ന്നെത്തിയ വിരാട് കോഹ്ലി മികച്ച പ്രകടനം കാഴ്ചവെച്ചെങ്കിലും മറുവശത്ത് വിക്കറ്റുകള്‍ കൊഴിഞ്ഞുകൊണ്ടിരുന്നു. കോഹ്ലി 22 റണ്‍സ് കൂട്ടിച്ചേര്‍ത്തു. ബാക്കിയാര്‍ക്കും മികച്ച പ്രകടനം പുറത്തെടുക്കാനായില്ല. 4 വിക്കറ്റ് വീഴ്ത്തിയ സിദ്ധാര്‍ത്ഥ് ത്രിവേദി റോയല്‍സിനുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചു.
Short URL: http://www.janmabhumidaily.com/jnb/?p=51963