ടട്ര ഇടപാടില്‍ ദല്‍ഹിയിലും നോയിഡയിലും സിബിഐ റെയ്ഡ്‌

ന്യൂദല്‍ഹി: ടട്ര ട്രക്ക്‌ ഇടപാടുമായി ബന്ധപ്പെട്ട്‌ ദല്‍ഹിയിലും നോയിഡയിലും സിബിഐ റെയ്ഡ്‌. വെട്ര കമ്പനി ഉദ്യോഗസ്ഥന്റേയും രണ്ട്‌ സൈനിക ഉദ്യോഗസ്ഥരുടേയും വസതികളിലാണി സിബിഐ റെയ്ഡ്‌ നടന്നത്‌.

വിവാദ വ്യവസായിയായ രവി ഋഷിയുടെ വെട്രാ കമ്പനിയില്‍ നിന്നുമാണ്‌ സൈന്യം ടട്ര ട്രക്കുകള്‍ വാങ്ങിയത്‌. ടട്ര ട്രക്ക്‌ ഇടപാടില്‍ കരസേനയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ കൈക്കൂലി വാഗ്ദാനം നല്‍കിയെന്ന കരസേന മേധാവി വി.കെ.സിംഗിന്റെ ആരോപണത്തിനെ തുടര്‍ന്ന്‌ സിബിഐ സ്വമേധയാ കേസെടുക്കുകയായിരുന്നു. അന്വേഷണത്തിനോടനുബന്ധിച്ച്‌ കഴിഞ്ഞ ദിവസം വെട്ര മേധാവി രവി ഋഷിയെ സിബിഐ ചോദ്യം ചെയ്യലിന്‌ വിധേയമാക്കിയിരുന്നു.

അഴിമതി നിരോധന നിയമം അനുസരിച്ച്‌ രവി ഋഷിക്കും പ്രതിരോധ മന്ത്രാലയത്തിലെ ഒരു ഉദ്യോഗസ്ഥനുമെതിരെ സിബിഐ കഴിഞ്ഞ മാസം കേസ്‌ രജിസ്റ്റര്‍ ചെയ്തിരുന്നു.



Short URL: http://www.janmabhumidaily.com/jnb/?p=52202



Posted by admin on Apr 18 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011