ഒഡീഷ സര്‍ക്കാരിന്‌ സുപ്രീം കോടതി നോട്ടീസ്‌

ന്യുദല്‍ഹി: ഒഡീഷ എം.എല്‍.എ ജിന ഹികാകയുടെ മോചനവുമായി ബന്ധപ്പെട്ട്‌ തടവിലുള്ള മാവോയിസ്റ്റുകള്‍ വിട്ടയക്കുന്നതില്‍ നിന്നും ഒഡീഷ സര്‍ക്കാരിനെ തടയണമെന്നാവശ്യപ്പെട്ട്‌ സമര്‍പ്പിച്ച പൊതുതാല്‌പര്യ ഹര്‍ജിയില്‍ ഒഡീഷ സര്‍ക്കാരിനും കേന്ദ്രത്തിനും സുപ്രീം കോടതി നോട്ടീസ്‌ അയച്ചു.

ജസ്റ്റിസ്‌ റ്റി.എസ്‌. താക്കൂര്‍, ഗ്യാന്‍ സുധാ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ്‌ കേസ്‌ പരിഗണിച്ചത്‌. ഹികാകയുടെ മോചനത്തിനായി തടവുകാരെ വിട്ടയക്കുന്നതിന്‌ മാവോയിസ്റ്റുകള്‍ ഒഡീഷ സര്‍ക്കാരിന്‌ നല്‍കിയ അന്ത്യശാസനത്തിന്റെ കാലാവധി ഇന്നലെ അവസാനിച്ചിരുന്നു.

ബന്ദിയുടെ മോചിപ്പിക്കാനായി സര്‍ക്കാര്‍ കൈകൊണ്ട തീരുമാനങ്ങളെ കുറിച്ച്‌ സുപ്രീം കോടതി ആരാഞ്ഞു. എം.എല്‍.എ യുടെ മോചനത്തിനായി സ്വന്തം ജീവന്‍ പണയം വച്ച്‌ സൈന്യം പിടികൂടിയ തടവുകാരെ വിട്ടയക്കാനുള്ള സര്‍ക്കാര്‍ നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട്‌ ഒരു റിട്ടേയ്‌ഡ്‌ സൈനിക ഓഫീസറാണ്‌ സുപ്രീം കോടതിയില്‍ പൊതുതാല്‌പര്യഹര്‍ജി ഫയല്‍ ചെയ്‌തത്‌.

Short URL: http://www.janmabhumidaily.com/jnb/?p=52281



Posted by admin on Apr 19 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011