സണ്‍ ടി.വി എം.ഡി സ്ഥാനം കലാനിധി മാരന്‍ രാജിവച്ചു

ചെന്നൈ: സണ്‍ ടിവി മാനേജിങ് ഡയറക്ടര്‍ സ്ഥാനം കലാനിധി മാരന്‍ രാജിവച്ചു. സണ്‍ ടിവി ഗ്രൂപ്പ് സ്ഥാപകനായ കലാനിധി എക്സിക്യൂട്ടിവ് ചെയര്‍മാന്‍ സ്ഥാനത്തു തുടരും. മുന്‍ കേന്ദ്രമന്ത്രി ദയാനിധി മാരന്റെ സഹോദരനാണു കലാനിധി.

കലാനിധി മാരന്റെ വിശ്വസ്തനും കന്നഡ ചാനലിന്റെ ചുമതലയുള്ള കെ. വിജയകുമാറാണ് പുതിയ എം.ഡി. സണ്‍ ഗ്രൂപ്പ് ഏറ്റെടുത്ത സ്പൈസ് ജെറ്റ് വിമാനക്കമ്പനിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണു കലാനിധി മാരന്‍ എംഡി സ്ഥാനം രാജിവച്ചതെന്നു റിപ്പോര്‍ട്ട്.

മലയാളം ചാനല്‍ സൂര്യ ടി.വിയുടെ പ്രവര്‍ത്തന ചുമതലയുള്ള സി. പ്രവീണിനെ സണ്‍ ചീഫ് ഓപ്പറേറ്റിങ് ഓഫിസറായി നിയമിച്ചു. കലാനിധിയുടെ ഭാര്യ കാവേരി കമ്പനി എക്സിക്യൂട്ടിവ് ഡയറക്റ്ററായി.

ആര്‍. രവി വെങ്കിടേശിനെ സ്വതന്ത്ര ഡയറക്ടറായി നിയമിച്ചിട്ടുണ്ട്. നിയമന നടപടികള്‍ക്ക് ഡയറക്ടര്‍ ബോര്‍ഡ് യോഗം അംഗീകാരം നല്‍കി.

Short URL: http://www.janmabhumidaily.com/jnb/?p=52686



Posted by admin on Apr 21 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011