സദാചാര പോലീസിണ്റ്റെ അക്രമം; തൃക്കരിപ്പൂരില്‍ 2 യുവാക്കള്‍ക്ക്‌ പരിക്ക്‌

തൃക്കരിപ്പൂറ്‍: തൃക്കരിപ്പൂരില്‍ വീണ്ടും സദാചാര പോലീസിണ്റ്റെ അക്രമം. രണ്ട്‌ യുവാക്കള്‍ക്ക്‌ മര്‍ദ്ദനമേറ്റു. തൃക്കരിപ്പൂറ്‍ റെയില്‍വേ സ്റ്റേഷനിലേക്ക്‌ നടന്നു പോവുകയായിരുന്ന രണ്ട്‌ പേരെയാണ്‌ ബൈക്കിലെത്തിയ സംഘം തടഞ്ഞുനിര്‍ത്തി മര്‍ദ്ദിച്ചത്‌. തെക്കിലെ ദാമോദരണ്റ്റെ മകന്‍ കെ.വി.വിപിന്‍ (17), ഇടയിലക്കാട്ടിലെ കെ.വി.നിധിന്‍(17) എന്നിവര്‍ക്കാണ്‌ മര്‍ദ്ദനമേറ്റത്‌. പരിക്കേറ്റ ഇവര്‍ തൃക്കരിപ്പൂറ്‍ താലൂക്ക്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. ഇന്നലെ വൈകിട്ട്‌ 4.30നാണ്‌ സംഭവം. ഉദിനൂരിലെ മുഹമ്മദിണ്റ്റെ നേതൃത്വത്തിലുള്ള സംഘമാണ്‌ അക്രമിച്ചത്‌. രണ്ടുപേര്‍ പിടിച്ചുവെച്ച്‌ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. ഇവരുടെ നിലവിളി കേട്ട്‌ ഓടിക്കൂടിയ നാട്ടുകാരാണ്‌ ഇവരെ രക്ഷപ്പെടുത്തിയത്‌. ഇവര്‍ തന്നെയാണ്‌ സംഘത്തിലെ ഒരാളെ തിരിച്ചറിഞ്ഞത്‌. പ്രതികള്‍ ബൈക്കില്‍ രക്ഷപ്പെട്ടു. പോലീസിണ്റ്റെ നിഷ്ക്രിയത്വമാണ്‌ മതതീവ്രവാദികളുടെ അഴിഞ്ഞാട്ടത്തിന്‌ കാരണമാകുന്നത്‌. സദാചാര പോലീസിണ്റ്റെ അക്രമത്തില്‍ കഴിഞ്ഞയാഴ്ച കൊലച്ചെയ്യപ്പെട്ട രജിലേഷിണ്റ്റെ മരണവുമായി ബന്ധപ്പെട്ട മുഴുവന്‍ പ്രതികളെയും പോലീസ്‌ ഇനിയും പിടികൂടിയിട്ടില്ല. അതിനുശേഷമാണ്‌ ഇന്നലെ വീണ്ടും ഇത്തരത്തിലുള്ള അക്രമം. തൃക്കരിപ്പൂറ്‍ പോലീസ്‌ അന്വേഷിച്ചുവരുന്നു.

Short URL: http://www.janmabhumidaily.com/jnb/?p=53189



Posted by Kasargod on Apr 24 2012. Filed under KASARGOD. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011