കളക്ടറുടെ മോചനം: സമയപരിധി ഇന്നവസാനിക്കും
റായ്‌പൂര്‍: ഛത്തീസ്ഗഡില്‍ കളക്ടറുടെ മോചനത്തിന് മാവോയിസ്റ്റുകള്‍ മുന്നോട്ട് വച്ച സമയപരിധി ഇന്ന് വൈകിട്ട് അവസാനിക്കും. ജയിലിലുള്ള എട്ട് മാവോയിസ്റ്റുകളെ മോചിപ്പിക്കണമെന്നാണ് പ്രധാന ആവശ്യം. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കകം നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം.
പ്രശ്ന പരിഹാരത്തിന് രണ്ട് പേരുകളാണ് സര്‍ക്കാര്‍ മുന്നോട്ട് വച്ചത്. ഛത്തീസ് ഗഡ് മുന്‍ ചീഫ് സെക്രട്ടറി സി.യോഗകുമാര്‍, മധ്യപ്രദേശ് മുന്‍ ചീഫ് സെക്രട്ടറി നിര്‍മല ബച് എന്നിവരുടെ പേരുകള്‍ മാവോയിസ്റ്റുകള്‍ സ്വീകരിച്ചിട്ടില്ല. പകരം നേരത്തെ മാല്‍ഗിരി കളക്ടറെ ബന്ധിയാക്കിയപ്പോള്‍ മധ്യസ്ഥത വഹിച്ച പ്രൊഫ.ഹര്‍ഗോവാലിന്റെ പേരാണ് മാവോയിസ്റ്റുകള്‍ നിര്‍ദ്ദേശിച്ചത്.
ആസ്മ രോഗിയായ കളക്ടര്‍ അലക്സ് പോള്‍ മേനോന് ആദിവാസി നേതാവ് മനീഷ് കുഞ്ചന്‍ വഴി മരുന്നെത്തിക്കാന്‍ കഴിഞ്ഞത് സര്‍ക്കാരിന് ആശ്വാസമായിട്ടുണ്ട്. മധ്യസ്ഥ ശ്രമങ്ങള്‍ പരാജയപ്പെട്ടാല്‍ കളക്ടറുടെ ഭാവി ജനകീയ കോടതി നിശ്ചയിക്കുമെന്ന് മാവോയിസ്റ്റുകള്‍ അറിയിച്ചിട്ടുണ്ട്.
Short URL: http://www.janmabhumidaily.com/jnb/?p=53307