കളക്ടറുടെ മോചനം: മാവോയിസ്റ്റുകള്‍ പുതിയ ആവശ്യങ്ങള്‍ ഉന്നയിച്ചു

റായ്‌പൂര്‍: തട്ടിക്കൊണ്ടു പോകപ്പെട്ട സുക്മ കലക്ടര്‍ അലക്സ് പോള്‍ മേനോന്റെ മോചനത്തിനായി മാവോയിസ്റ്റുകളും മധ്യസ്ഥരും തമ്മില്‍ നടത്തിയ മൂന്നു വട്ട ചര്‍ച്ചകളും പരാജയപ്പെട്ടു. മാവോയിസ്റ്റുകള്‍ പുതിയ ഉപാധി മുന്നോട്ട്‌ വച്ചു. കര്‍ട്ടം ജോഗ, വിജയ് സോധി എന്നിവരുള്‍പ്പെടെ ജയിലില്‍ കഴിയുന്ന ഒമ്പതു മാവോയിസ്റ്റുകളെ കൂടി വിട്ടയയ്ക്കണം എന്നാണ്‌ മാവോവാദികള്‍ ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്‌.

എട്ടു മാവോയിസ്റ്റുകളെ മാത്രം വിട്ടയച്ചാല്‍ മതിയെന്നായിരുന്നു നേരത്തെ മാവോവാദികള്‍ ആവശ്യപ്പെട്ടിരുന്നത്‌. മാവോയിസ്റ്റുകളുടെ പുതിയ ആവശ്യത്തിന്‍മേല്‍ സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചര്‍ച്ചകള്‍ തുടരുമെന്നു മധ്യസ്ഥര്‍ അറിയിച്ചു. ആറു ദിവസം മുന്‍പാണു കലക്ടറെ മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയത്.

ആസ്ത്മ രോഗിയായ കലക്ടര്‍ക്കു കഴിഞ്ഞ ദിവസം മരുന്നുകള്‍ എത്തിച്ചു കൊടുത്തിരുന്നു. മുന്‍ എം.എല്‍.എ മനീഷ് കുഞ്ജം ആണു മാവോയിസ്റ്റുകള്‍ക്ക് മരുന്നു കൈമാറിയത്. കലക്ടര്‍ പൂര്‍ണ ആരോഗ്യവാനാണെന്നു കുഞ്ജം പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=53559



Posted by admin on Apr 27 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011