ഐസ്‌ക്രീം കേസ്: അന്വേഷണ റിപ്പോര്‍ട്ട് വി.എസിന് നല്‍കില്ല

കൊച്ചി: ഐസ്ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണ റിപ്പോര്‍ട്ട്‌ പ്രതിപക്ഷ നേതാവ്‌ വി.എസ്‌.അച്യുതാനന്ദന്‌ നല്‍കേണ്ടതില്ലെന്ന്‌ ഹൈക്കോടതി. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ ആവശ്യപ്പെട്ട്‌ വി.എസ്‌ നല്‍കിയ ഹര്‍ജി ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റീസ്‌ മഞ്ജള ചെല്ലൂര്‍ അടങ്ങിയ ഡിവിഷന്‍ ബെഞ്ച്‌ തള്ളി.

അന്വേഷണത്തിന്‌ ഹൈക്കോടതി മേല്‍നോട്ടം വഹിക്കുക മാത്രമെ ചെയ്യുന്നുള്ളൂവെന്നും റിപ്പോര്‍ട്ടിനായി വി.എസിന്‌ മജിസ്‌ട്രേട്ട്‌ കോടതിയെ സമീപിക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി. അന്വേഷണ റിപ്പോര്‍ട്ട്‌ മുദ്ര വച്ച കവറില്‍ ക്രൈബ്രാഞ്ച്‌ ഹൈക്കോടതിക്ക്‌ കൈമാറിയിരുന്നു. ഇതിന്റെ പകര്‍പ്പാണ്‌ വി.എസ്‌ ആവശ്യപ്പെട്ടത്‌. എന്നാല്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ്‌ വി.എസിന്‌ നല്‍കുന്നതിനെ അഡ്വക്കേറ്റ്‌ ജനറല്‍ കോടതിയില്‍ എതിര്‍ത്തിരുന്നു.

കെ.എ.റൗഫിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ്‌ ഐസ്ക്രീം പാര്‍ലര്‍ കേസ്‌ ക്രൈംബ്രാഞ്ച്‌ വീണ്ടും അന്വേഷിച്ചു വന്നത്‌.

Short URL: http://www.janmabhumidaily.com/jnb/?p=54409



Posted by admin on May 2 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011