കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണം: പി.ജെ.തോമസ്‌

തൃപ്പൂണിത്തുറ: കേന്ദ്രവും കേരളവും ഭരിക്കുന്ന കോണ്‍ഗ്രസ്‌ സര്‍ക്കാരുകള്‍ ജനദ്രോഹ നടപടികള്‍ അവസാനിപ്പിക്കണമെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ പി.ജെ.തോമസ്‌ ആവശ്യപ്പെട്ടു. ബിജെപി എരൂര്‍ മേഖലാ കമ്മറ്റി നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിവിധ പാര്‍ട്ടികളില്‍നിന്നും രാജിവച്ച്‌ ബിജെപിയില്‍ ചേര്‍ന്ന പ്രവര്‍ത്തകര്‍ക്ക്‌ അദ്ദേഹം അംഗത്വം നല്‍കി. വിലക്കയറ്റത്തിനും നിത്യോപയോഗ സാധനങ്ങളുടെ ലഭ്യതക്കുറവിനുമെതിരെ ശക്തമായ പ്രക്ഷോഭം പാര്‍ട്ടി സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
എരൂര്‍ ലേബര്‍ കോര്‍ണറില്‍ നടന്ന യോഗത്തില്‍ കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പി.വി.പ്രേംകുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, മണ്ഡലം പ്രസിഡന്റ്‌ വി.ആര്‍.വിജയകുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി പി.ബി.സുജിത്ത്‌, മഹിളാമോര്‍ച്ച ജില്ലാ സെക്രട്ടറി രാധിക, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ ബിജു എന്നിവര്‍ പ്രസംഗിച്ചു. യുവമോര്‍ച്ച മണ്ഡലം സെക്രട്ടറി രാഹുല്‍ സ്വാഗതവും രഞ്ജിത്ത്‌ നന്ദിയും പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=54657



Posted by admin on May 3 2012. Filed under DISTRICT NEWS, ERNAKULAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Recent Entries




Copyright @ JANMABHUMI ONLINE 2011