താരത്തിളക്കത്തോടെ രേഖ സത്യപ്രതിജ്ഞ ചെയ്തു

ന്യൂദല്‍ഹി: ബോളിവുഡ്‌ താര സുന്ദരിരേഖ രാജ്യസഭാംഗമായി കഴിഞ്ഞ ദിവസം സത്യപ്രതിജ്ഞ ചെയ്തു.

സ്വര്‍ണ്ണനിറത്തിലുള്ള സാരി ഉടുത്ത്‌ രാവിലെ രാജ്യസഭയിലെത്തിയ രേഖയുടെ ചുറ്റുംകൂടി അംഗങ്ങള്‍ ആശംസകള്‍ നേര്‍ന്നു. പ്രമുഖ പത്രപ്രവര്‍ത്തകനും രാജ്യസഭാംഗവുമായ എച്ച്‌.കെ.ദുവ രേഖക്ക്‌ 97 നമ്പര്‍ സീറ്റ്‌ നല്‍കി. ചെയര്‍മാന്‍ ഹമീദ്‌ അന്‍സാരി എത്തുന്നതിന്‌ മുന്‍പ്‌ സത്യപ്രതിജ്ഞാ ചടങ്ങിനെക്കുറിച്ചുള്ള കാര്യങ്ങള്‍ വിശദീകരിക്കുകയും ചെയ്തു.

ഞാന്‍ രേഖ ഗണേശന്‍ എന്ന്‌ ഇംഗ്ലീഷിലാണ്‌ രേഖ സത്യപ്രതിജ്ഞ ചൊല്ലിയത്‌. രാജ്യസഭാംഗമായി രജിസ്റ്ററില്‍ ഒപ്പിട്ടതിനുശേഷം രേഖക്ക്‌ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്‌, പ്രതിപക്ഷനേതാവ്‌ അരുണ്‍ ജെയ്റ്റ്ലി തുടങ്ങിയ മറ്റ്‌ അംഗങ്ങളും ആശംസകള്‍ നേര്‍ന്നു.

പക്ഷെ എതിരാളിയായ ജയ ബച്ചന്‍ നേരത്തെ തന്നെ രാജ്യസഭയില്‍ എത്തിയിരുന്നു. എന്നാല്‍ അവര്‍ പരസ്പ്പരം കണ്ട ഭാവം നടിച്ചില്ല.


Short URL: http://www.janmabhumidaily.com/jnb/?p=55530



Posted by admin on May 15 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011