ഒ.രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയിലെ ബി.ജെ.പി. സ്ഥാനാര്‍ത്ഥി ഒ.രാജഗോപാല്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. പെരിങ്കടവിള ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്. ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍, എ.എന്‍.രാധാകൃഷ്ണന്‍, ശോഭാ സുരേന്ദ്രന്‍ എന്നിവര്‍ രാജഗോപാലിനൊപ്പമുണ്ടായിരുന്നു.

നിരവധി പ്രവര്‍ത്തകര്‍ക്കൊപ്പം പ്രകടനമായിട്ടാണു രാജഗോപാല്‍ പത്രിക സമര്‍പ്പിക്കാനെത്തിയത്. ഡമ്മി ഉള്‍പ്പെടെ മൂന്ന് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്. പത്രികയൊടൊപ്പം സ്വത്ത് വിവര കണക്കുകളുടെ സത്യവാങ്മൂലവും സമര്‍പ്പിച്ചിട്ടുണ്ട്. 11,89,945 രൂപയുടെ ബാങ്ക് നിക്ഷേപം ഉള്‍പ്പെടെയുള്ളവ സത്യവാങ്മൂലത്തില്‍ പറയുന്നു. കൈവശം 100 രൂപ മാത്രമാണുള്ളത്.

യു.ഡി.എഫ്. സ്ഥാനാര്‍ത്ഥി ആര്‍.സെല്‍വരാജും ഇടതുസ്ഥാനാര്‍ത്ഥി ലോറന്‍സും നേരത്തെ പത്രിക സമര്‍പ്പിച്ചിരുന്നു. എല്‍.ഡി.എഫിന്റെയും യു.ഡി.എഫിന്റെയും അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ജനവിധിയായിരിക്കും നെയ്യാറ്റിന്‍കരയില്‍ ഉണ്ടാകുകയെന്നു നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാജഗോപാല്‍ പറഞ്ഞു.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം ഇന്നാണ്. ഇതു വരെ 11 പത്രികകളാണു സമര്‍പ്പിച്ചിരിക്കുന്നത്.

Short URL: http://www.janmabhumidaily.com/jnb/?p=55608



Posted by admin on May 16 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011