ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക്
മ്യൂണിച്ച്: യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോള്‍ ഫൈനലില്‍ ജര്‍മ്മന്‍ ക്ലബ് ബയേണ്‍ മ്യൂണിക്കിക്കിനെ അട്ടിമറിച്ച് ഇംഗ്ലീഷ് ക്ലബായ ചെല്‍സിയ ചമ്പ്യന്മാരായി. പെനല്‍റ്റി ഷൂട്ടൗട്ട് വരെ ആവേശം വിതച്ച മല്‍സരത്തില്‍ ബയേണ്‍ മ്യൂണിക്കിനെ പരാജയപ്പെടുത്തി ചെല്‍സി ചാംപ്യന്‍സ് ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. ഷൂട്ടൗട്ടില്‍ 4-3ന് ആയിരുന്നു ചെല്‍സിയുടെ വിജയം. ഇതാദ്യമായാണ് ചെല്‍സി ചാമ്പ്യന്‍സ് ലീഗ് കിരീടം ഉയര്‍ത്തുന്നത്.
കളി തീരാന്‍ ഏഴു മിനിട്ട് ബാക്കി നില്‍ക്കേ തോമസ് മുള്ളര്‍ അതിമനോഹരമായ ഒരു ഗോളിലൂടെ ബയേണിന് ലീഡ് സമ്മാനിച്ചു. ഷൈവന്‍ സ്റ്റീഗര്‍ ഉയര്‍ത്തിയടിച്ച പന്ത് മുള്ളര്‍ ഹെഡ്ഡ് ചെയ്ത് വലയിലാകുകയായിരുന്നു. എന്നാല്‍ അവസാന മിനിടുകളില്‍ ഉണര്‍ന്ന് കളിച്ച ചെല്‍സി 88-ാം മിനിട്ടില്‍ ദിദിയര്‍ ദ്രോഗ്ബയിലൂടെ സമനില നേടി. മാട്ടയെടുത്ത കോര്‍ണറില്‍ നിന്ന് ബുള്ളറ്റ് ഹെഡ്ഡറിലൂടെ ദ്രോഗ്ബ ഗോളി ന്യൂയറെ നിഷപ്രഭനാക്കി പന്ത് വലയിലാക്കി. ഇരു ടീമും ഓരോ ഗോള്‍ നേടി സമനില പാലിച്ചതോടെ മത്സരം അധിക സമയത്തിലേക്ക് നീണ്ടു. അധിക സമയത്തിന്റെ അഞ്ചാം മിനിട്ടില്‍ ലഭിച്ച പെനാല്‍റ്റി മ്യൂണിക് താരം ആര്യന്‍ റോബന്‍ പാഴാക്കിയതോടെ കളിയുടെ ഗതി മാറി.
Short URL: http://www.janmabhumidaily.com/jnb/?p=56067