ഒഡീഷ സര്‍ക്കാരിന്‌ മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്‌


ഭുവനേശ്വര്‍: രണ്ട്‌ മാസങ്ങള്‍ക്ക്‌ മുന്‍പ്‌ രണ്ട്‌ ഇറ്റാലിയന്‍ വിദേശികളെ തട്ടിക്കൊണ്ടുപോയതിനുശേഷം ഒഡീഷസര്‍ക്കാര്‍ ഉറപ്പുനല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാത്തതിന്റെ പ്രത്യാഘാതങ്ങള്‍ വലുതായിരിക്കുമെന്ന്‌ മാവോയിസ്റ്റുകളുടെ മുന്നറിയിപ്പ്‌.പ്രാദേശിക ടെലിവിഷന്‍ ചാനലിനുനല്‍കിയ വീഡിയോ ടേപ്പിലാണ്‌ മാവോയിസ്റ്റ്‌ നേതാവ്‌ സഭ്യസാചി പാണ്ടെ സര്‍ക്കാരിന്‌ മുന്നറിയിപ്പ്‌ നല്‍കിയിരിക്കുന്നത്‌.വിദേശികളെ മോചിപ്പിക്കുന്നതിന്‌ സര്‍ക്കാര്‍ നല്‍കിയ ഉറപ്പ്‌ ഇതുവരെ പാലിച്ചില്ലെന്നും പാണ്ടെ പറയുന്നുണ്ട്‌.ജയിലില്‍ കഴിയുന്ന മാവോയിസ്റ്റ്‌ നേതാക്കളെ മോചിപ്പിക്കാമെന്ന്‌ സര്‍ക്കാര്‍ ഉറപ്പു നല്‍കിയിരുന്നു,തന്റെ ഭാര്യ ശുഭശ്രീയേയും ഇതുവരെ മോചിപ്പിച്ചിട്ടില്ല.മറ്റൊരു നേതാവ്‌ ആരതി മാജിയേയും ഇതുവരെ വിട്ടയച്ചിട്ടില്ല.സര്‍ക്കാര്‍ വാഗ്ദാനങ്ങള്‍ പാലിക്കുന്നില്ലെന്നും പാണ്ടെ പറഞ്ഞു.വാഗ്ദാനങ്ങള്‍ പാലിക്കാതെ സര്‍ക്കാര്‍ മാധ്യമങ്ങളിലൂടെ കള്ള പ്രചരണം നടത്തുകയാണെന്നും പാണ്ടെ കൂട്ടിച്ചേര്‍ത്തു.അഞ്ചോളം മാവോയിസ്റ്റുകളെ വിട്ടയക്കാമെന്ന ഉറപ്പിന്‍മേലാണ്‌ വിദേശികളെ വിട്ടയച്ചത്‌.മാവോയിസ്റ്റുകള്‍ക്ക്‌ മേലുള്ള എല്ലാ പ്രശ്നങ്ങളും പരിഹരിക്കാമെന്നും സര്‍ക്കാര്‍ ഉറപ്പ്‌ നല്‍കിയിരുന്നു.എന്നാല്‍ ഇതൊന്നും പാലിക്കാത്തതാണ്‌ സര്‍ക്കാരിനെതിരെ മുന്നറിയിപ്പുമായി പാണ്ടെ രംഗത്തെത്തിയിരിക്കുന്നത്‌.

Short URL: http://www.janmabhumidaily.com/jnb/?p=56266



Posted by admin on May 21 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011