ജൂലൈ 25 മുതല്‍ നിരാഹാര സമരമെന്ന്‌ ഹസാരെ


ന്യൂദല്‍ഹി: ഹസാരെ സംഘം നല്‍കിയ അഴിമതിക്കാരുടെ പട്ടികയില്‍ ഉള്‍പ്പെട്ട 14 കേന്ദ്രമന്ത്രിമാര്‍ക്കെതിരെ കേന്ദ്രസര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ജൂലൈ 25 മുതല്‍ ദല്‍ഹിയിലെ ജന്തര്‍മന്ദറില്‍ നിരാഹാര സമരം തുടങ്ങുമെന്ന്‌ ഹസാരെ സംഘം അറിയിച്ചു.
ജൂലൈ 25 മുതല്‍ ഗാന്ധിയന്‍ അന്നാഹസാരെയും അദ്ദേഹത്തിന്റെ അടുത്ത അനുയായികളും അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന്‌ അന്നാഹസാരെയുടെ ഔദ്യോഗിക വൃത്തങ്ങള്‍ വ്യക്തമാക്കി. സര്‍ക്കാര്‍ ലോക്പാല്‍ ബില്‍ കൊണ്ടുവരുന്നതിനെ ഗൗരവമായി കാണു ന്നില്ലെന്നും അതുകൊണ്ടാണ്‌ ഇത്തരമൊരു തീരുമാനമെടുക്കാന്‍ കാരണമെന്നും ഹസാരെ സംഘാംഗം അറിയിച്ചു. യുപിഎ സര്‍ക്കാര്‍ ലോക്പാല്‍ ബില്ല്‌ വേണ്ട എന്ന രീതിയിലാണ്‌ പ്രവര്‍ത്തിക്കുന്നതെന്നും അഴിമതി നിര്‍ത്തലാക്കാനും മറ്റും ലോക്പാല്‍ ബില്‍ അത്യാവശ്യമാണെന്നും ഹസാരെ പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=56401



Posted by admin on May 22 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011