പാമോയില്‍ കേസ്: വി.എസിന്റെയും കണ്ണന്താനത്തിന്റെയും ഹര്‍ജി തള്ളി
തൃശൂര്‍: പാമോയില്‍ കേസില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ നടപടി വേണ്ടെന്ന് തൃശൂര്‍ വിജിലന്‍സ് കോടതി ഉത്തരവിട്ടു. ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, അല്‍ഫോണ്‍സ് കണ്ണന്താനം എന്നിവര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി.
ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാന്‍ മതിയായ തെളിവില്ലെന്നും കോടതി നിരീക്ഷിച്ചു. അതേസമയം അന്വേഷണം നടക്കുന്ന ഘട്ടത്തില്‍ ഉമ്മന്‍ചാണ്ടിയെ പ്രതി ചേര്‍ക്കാമെന്നും കോടതി വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയെ ഒഴിവാക്കി വിജിലന്‍സ് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കോടതി സ്വീകരിച്ചു. കേസ് അടുത്ത മാസം 18ലേക്ക് മാറ്റി.
Short URL: http://www.janmabhumidaily.com/jnb/?p=56624
Posted by admin
on May 24 2012. Filed under BREAKING NEWS, KERALAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry