ഗാലക്സി എസ്‌ 3 മെയ്‌ 31ന്‌ ഇന്ത്യയില്‍

ന്യൂദല്‍ഹി: വിപണിയിലെത്തും മുമ്പ്‌ വന്‍ഹിറ്റായ സാംസങ്ങിന്റെ ഗാലക്സി എസ്‌ 3 സ്മാര്‍ട്ട്‌ ഫോണുകള്‍ ഈ മാസം മുപ്പത്തിയൊന്നിന്‌ ഇന്ത്യയിലെത്തും. ഓണ്‍ലൈനിലൂടെ മുന്‍കൂര്‍ ബുക്കിംഗ്‌ തുടങ്ങിയ ഗാലക്സി എസ്‌ 3 ന്റെ വില ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഒരു കോടിയോളം ആളുകള്‍ ഗാലക്സി 3 നായി ബുക്ക്‌ ചെയ്ത്‌ കഴിഞ്ഞതായാണ്‌ റിപ്പോര്‍ട്ട്‌. രണ്ടായിരം രുപയാണ്‌ മുന്‍കൂര്‍ ബുക്കിംഗായി വാങ്ങുന്നത്‌. 42,500 രൂപയായിരിക്കും സ്മാര്‍ട്ട്‌ ഫോണിന്റെ വിലയെന്നാണ്‌ സൂചന.
16 ജിബി, 32 ജിബി, 64 ജിബി എന്നിങ്ങനെ മൂന്ന്‌ വേര്‍ഷനാണ്‌ ഗാലക്സി എസ്‌ 3 നുള്ളത്‌. സാംസങ്ങിന്റെ സൂപ്പര്‍ ഫോണായ ഗാലക്സി എസ്‌ 3 ന്‌ 4.8 ഇഞ്ച്‌ സ്ക്രീനായിരിക്കും. എട്ട്‌ മെഗാപിക്സല്‍ കാമറയും ഇതിന്റെ പ്രത്യേകതയാണ്‌. ഈ മാസം 29 ന്‌ ജര്‍മ്മനിയിലെ വിപണിയിലായിരിക്കും ഗാലക്സി എസ്‌ 3 ആദ്യമായെത്തുന്നത്‌.



Short URL: http://www.janmabhumidaily.com/jnb/?p=56703



Posted by admin on May 24 2012. Filed under VANIJYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011