ഡല്‍ഹിക്ക് 223 റണ്‍സ് വിജയലക്ഷ്യം
ചെന്നൈ: രണ്ടാം യോഗ്യതാ മത്സരത്തില്‍ ചെന്നൈയ്ക്കെതിരെ ഡല്‍ഹിക്ക് 223 റണ്‍സിന്റെ വിജയലക്ഷ്യം. ചാമ്പ്യന്മാരുടെ കളി പുറത്തെടുത്ത ചെന്നൈ സൂപ്പര്‍ കിംഗ്സ് മുരളി വിജയ്‌യുടെ സെഞ്ച്വറിയുടെ കരുത്തിലാണ് കൂറ്റന്‍ സ്കോറിലേക്ക് പറന്നത്. ഓപ്പണിംഗ് കൂട്ടുകെട്ടില്‍ ഹസിയുമൊത്ത് 68 റണ്‍സ് നേടിയ മുരളി ശക്തമായ അടിത്തറ നല്‍കി. തുടര്‍ന്നെത്തിയ സുരേഷ് റെയ്ന മുരളി വിജയ്ക്ക് മികച്ച പിന്തുണയാണ് നല്‍കിയത്. സ്കോര്‍ 137 ല്‍ എത്തിയശേഷമാണ് ഈ കൂട്ടുകെട്ടിനെ പിരിക്കാന്‍ സാധിച്ചത്. 27 റണ്‍സെടുത്ത റെയ്ന നെഗിയുടെ പന്തില്‍ റിട്ടേണ്‍ ക്യാച്ച് നല്‍കി മടങ്ങുകയായിരുന്നു. 10 പന്തില്‍നിന്നും 23 റണ്‍സ് നേടി ക്യാപ്റ്റന്‍ ധോണി സ്കോറിങ്ങിന് വേഗത കൂട്ടി. ഡ്വയിന്‍ ബ്രാവോ 12 പന്തില്‍നിന്ന് 33 റണ്‍സ് അടിച്ചുകൂട്ടി. സെഞ്ച്വറി നേടിയ മുരളി വിജയ് തന്നെയായിരുന്നു ചെന്നൈയുടെ കുതിപ്പിന് ചുക്കാന്‍ പിടിച്ചത്. 58 പന്തില്‍നിന്നും 15 ബൗണ്ടറികളുടെയും നാല് പടുകൂറ്റന്‍ സിക്സറുകളുടെയും കരുത്തില്‍ മരുളി ക്രീസില്‍ നിറഞ്ഞാടിയപ്പോള്‍ 113 റണ്‍സാണ് കൂട്ടിച്ചേര്‍ക്കപ്പെട്ടത്. അവസാന പന്തിലാണ് മുരളി പുറത്തായത്. ഡല്‍ഹിയുടെ എല്ലാ ബൗളര്‍മാരും കണക്കറ്റ് അടിവാങ്ങിയ മത്സരത്തില്‍ രണ്ട് വിക്കറ്റ് വീഴ്ത്തിയ ആരോണ്‍ 4 ഓവറില്‍ 63 റണ്‍സ് വഴങ്ങിയിരുന്നു.
Short URL: http://www.janmabhumidaily.com/jnb/?p=56885