ഡീസല്‍, പാചകവാതക വില ഉടന്‍ കൂട്ടില്ല – ജയ്‌പാല്‍ റെഡ്ഡി
ന്യൂദല്‍ഹി: ഡീസല്‍, പാചകവാതക, മണ്ണെണ്ണ വില വര്‍ധന ഉടനുണ്ടാകില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ജയ്‌പല്‍ റെഡ്ഡി അറിയിച്ചു . ഇവയ്ക്കു വില വര്‍ധിപ്പിക്കാനുള്ള കേന്ദ്രമന്ത്രിമാരുടെ ഉന്നതതല യോഗത്തിന്റെ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
നാണയപ്പെരുപ്പ സമയത്തു ഡീസല്‍ വില വര്‍ധിപ്പിച്ചാലുണ്ടാകുന്ന പ്രത്യാഘാതത്തെക്കുറിച്ചു ധനമന്ത്രാലയ ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയതായും ജയ്‌പാല്‍ റെഡ്ഡി പറഞ്ഞു. നേരത്തെ ജൂണ്‍ രണ്ടിന് ഉന്നതാധികാര സമിതി യോഗം ചേരുമെന്നും ഈ യോഗത്തില്‍ ഡീസല്‍ വില വര്‍ധനയ്ക്ക് അനുമതി നല്‍കുമെന്നും വാര്‍ത്തയുണ്ടായിരുന്നു.
കഴിഞ്ഞ ആഴ്ച പെട്രോള്‍ ലിറ്ററിന് 7.50 രൂപ വരെ എണ്ണകമ്പനികള്‍ വര്‍ധിപ്പിച്ചിരുന്നു. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വില നിയന്ത്രിക്കുന്നതു കേന്ദ്രസര്‍ക്കാരാണ്.
Short URL: http://www.janmabhumidaily.com/jnb/?p=57250