ഇന്ത്യ ആകാശ് മിസൈല്‍ വീണ്ടും പരീക്ഷിച്ചു

ബലേശ്വര്‍: ഇന്ത്യ ഇന്ന്‌ രണ്ട്‌ ആകാശ്‌ മിസൈലുകള്‍ കൂടി വിജയകരമായി പരീക്ഷിച്ചു. അഞ്ച്‌ ദിവസത്തിനുള്ളില്‍ മൂന്ന്‌ മിസൈലുകളാണ് ആണ്‌ ഇന്ത്യ പരീക്ഷിച്ചിരിക്കുന്നത്‌. ഒറീസയിലെ ചണ്ഡിപ്പൂരിലാണ്‌ പരീക്ഷണം നടത്തിയത്‌.

കരയില്‍ നിന്ന്‌ കരയിലേക്ക്‌ അയക്കുന്ന ഈ മിസെയിലിന്‌ അറുപത്‌ കിലോഗ്രാം ഭാരമുള്ള യുദ്ധ ഉപകരണങ്ങള്‍ വഹിക്കാന്‍ ശേഷിയുണ്ട്‌. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച മധ്യദൂര ഭൂതല-വ്യോമ മിസൈലാണ്‌ ആകാശ്‌. 1990 ലാണ്‌ ഇന്ത്യ ആകാശ്‌ മിസെയില്‍ പദ്ധതി തുടങ്ങിയത്‌.

രണ്ട്‌ ദിവസം മുന്‍പായിരുന്നു ആകാശിന്റെ ആദ്യ പരീക്ഷണം.

Short URL: http://www.janmabhumidaily.com/jnb/?p=57253



Posted by admin on May 28 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011