ജഗന്‍ മോഹന്‍ റെഡ്ഡിയെ സി.ബി.ഐ കസ്റ്റഡിയില്‍ വിട്ടു

ഹൈദരാബാദ്‌: അനധികൃത സ്വത്ത്‌ സമ്പാദനക്കേസില്‍ സി.ബി.ഐ ഇന്നലെ അറസ്റ്റ്‌ ചെയ്ത വൈ.എസ്‌.ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗന്‍മോഹന്‍ റെഡ്ഡിയെ 14 ദിവസത്തേക്ക്‌ സി.ബി.ഐയുടെ കസ്റ്റഡിയില്‍ വിട്ടു. നാംപള്ളി കോടതിയിലാണ്‌ ജഗനെ ഹാജരാക്കിയിരുന്നത്‌.

ജഗന്‍ മോഹന്‍ റെഡ്ഡിയുടെ അറസ്റ്റിനെ തുടര്‍ന്ന്‌ ആന്ധ്രാപ്രദേശില്‍ ഇന്ന്‌ ബന്ദ്‌ നടക്കുകയാണ്‌. ജഗനെ അറസ്റ്റു ചെയ്‌തിനെ തുടര്‍ന്ന്‌ അണികള്‍ അക്രമാസക്തരാകുമെന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്ന്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയാണ്‌ ജഗനെ കോടതിയില്‍ കൊണ്ടുവന്നത്‌. കോടതി പരിസരത്ത്‌ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു. സി.സി.ടി.വി ക്യാമറകള്‍ ഉള്‍പ്പെടെയുളള സംവിധാനങ്ങളും കോടതിപരിസരത്ത്‌ സ്ഥാപിച്ചിരുന്നു.

സംഘര്‍ഷ സാധ്യതയുടെ പശ്ചാത്തലത്തില്‍ ഹൈദരാബാദിലും ജഗന്റെ സ്വദേശമായ കഡപ്പയിലും ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്‌. മൂന്ന്‌ ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്യലിന്‌ വിളിച്ചുവരുത്തിയ ശേഷമായിരുന്നു ഇന്നലെ വൈകിട്ട്‌ ജഗന്‍മോഹന്‍ റെഡ്ഡിയെ അറസ്റ്റ്‌ ചെയ്തത്‌.

Short URL: http://www.janmabhumidaily.com/jnb/?p=57257



Posted by admin on May 28 2012. Filed under BREAKING NEWS, DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011