സി.ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് ഫലം പ്രസിദ്ധീകരിച്ചു
ന്യദല്‍ഹി: സി,ബി.എസ്.ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 80.19 ശതമാനമാണ് വിജയം. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 0.69 ശതമാനം കുറവാണിത്. പെണ്‍കുട്ടികളാണ് വിജയശതമാനത്തില്‍ മുന്നില്‍. 86.21 ശതമാനം പെണ്‍കുട്ടികള്‍ വിജയിച്ചപ്പോള്‍ ആണ്‍കുട്ടികളുടെ വിജയശതമാനം 75.80 ആണ്.
മേഖലാടിസ്ഥാനത്തില്‍ ചെന്നൈയാണ് മറ്റ് മേഖലകളെ പിന്തള്ളി വിജയശതമാനത്തില്‍ ഒന്നാമത്. ചെന്നൈ മേഖലയില്‍ നിന്നും പരീക്ഷയെഴുതിയ 90.59 ശതമാനം കുട്ടികളാണ് വിജയിച്ചത്. 8,15, 749 കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതിയത്. പരീക്ഷാഫലം സി.ബി.എസ്.ഇ വെബ്സൈറ്റില്‍ ലഭ്യമാണ്.
Short URL: http://www.janmabhumidaily.com/jnb/?p=57270
Posted by admin
on May 28 2012. Filed under BREAKING NEWS, KERALAM.
You can follow any responses to this entry through the RSS 2.0.
You can leave a response or trackback to this entry