തടിയന്റവിട നസീറിന്റെ കൂട്ടാളികള്‍ പിടിയില്‍
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികളായ കവര്‍ച്ചാ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. കെ.പി.ഷബീര്‍, പൂക്കാട്ടുപടി സ്വദേശി ബോംബ് ഇസ്മയില്‍ എന്നിവരാണ് പിടിയിലായത്.
പത്ത് വര്‍ഷം മുന്‍പ് എറണാകുളത്തെ കൊച്ചാപ്പള്ളി ജ്വല്ലറി ഉടമയെയും രണ്ടു മക്കളെയും നടുറോഡില്‍ വെട്ടിവീഴ്ത്തി രണ്ടര കിലോ സ്വര്‍ണം കവര്‍ന്ന കേസുമായി ബന്ധപ്പെട്ടാണ് ഇവര്‍ പിടിയിലായത്. ഇതിന്റെ ചോദ്യംചെയ്യലിലാണ് ഇവര്‍ തടിയന്റവിട നസീറുമായുള്ള ബന്ധം വെളിപ്പെടുത്തിയത്.

കെ.പി.ഷബീറിനെ കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും ഇസ്മായിലിനെ എറണാകുളത്തു നിന്നുമാണ് അറസ്റ്റു ചെയ്തത്. ജ്വല്ലറി കവര്‍ച്ചയില്‍ തടിയന്റവിട നസീറും പങ്കാളിയായിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്തത് തടിയന്റവിട നസീറാണെന്നും പോലീസ് പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കാനായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി.
Short URL: http://www.janmabhumidaily.com/jnb/?p=57408