ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ 7 ജവാന്മാര്‍ക്ക് പരിക്ക്
ശ്രീനഗര്‍: ജമ്മു കാശ്മീരിലെ ശ്രീനഗറില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ ഏഴ് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കു പരിക്കേറ്റു. ഇതില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. ഇന്ന് രാവിലെയാണ് ഏറ്റുമുട്ടലുണ്ടായത്. ഖാന്യാറിലെ ഷീറാസ് സിനിമയ്ക്കു സമീപമാണ് സംഭവം.
പട്രോളിങ് നടത്തുകയായിരുന്ന ജവാന്മാരുടെ വാഹനത്തിനു നേരെ ഭീകരര്‍ അപ്രതീക്ഷിത ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ ജവാന്‍മാരെ ശ്രീനഗറിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, ഭീകരര്‍ രക്ഷപെട്ടതായാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ ആദ്യമായാണു മേഖലയില്‍ ഇത്തരം ആക്രമണം നടക്കുന്നത്. ഓട്ടോമാറ്റിക് ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം. അക്രമികളെ പിടികൂടാന്‍ മേഖലയില്‍ ശക്തമായ തെരച്ചില്‍ ആരംഭിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു. മേഖലയുടെ നിയന്ത്രണം സൈന്യം ഏറ്റെടുത്തതായും റിപ്പോര്‍ട്ടുണ്ട്.
Short URL: http://www.janmabhumidaily.com/jnb/?p=57557