ആനന്ദ് വീണ്ടും ലോക ചെസ് ചാമ്പ്യന്‍

മോസ്കോ: ലോക ചെസ്‌ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദിന്‌ വീണ്ടും കിരീടം. ടൈബ്രേക്കറില്‍ ഇസ്രയേലിന്റെ ബോറിസ്‌ ഗെല്‍ഫാന്‍ഡിനെ കീഴടക്കിയാണ്‌ ആനന്ദ്‌ അഞ്ചാം കിരീടം സ്വന്തമാക്കിയത്‌. 2000, 2007, 2008, 2010 വര്‍ഷങ്ങളിലും ആനന്ദ്‌ ലോക ചാമ്പ്യനായിരുന്നു.

ട്രൈബ്രേക്കറിലെ രണ്ടാം മത്സരത്തില്‍ വിജയിച്ച ആനന്ദ്‌ നിര്‍ണായക ലീഡ്‌ സ്വന്തമാക്കിയിരുന്നു. നാലാം ഗെയിം സമനിലയില്‍ പിരിഞ്ഞതോടെയാണ്‌ ആനന്ദിന്‌ വീണ്ടും കിരീട നേട്ടം സ്വന്തമായത്‌. ഏകദേശം 14 കോടി രൂപയാണ്‌ ആനന്ദിന്‌ സമ്മാന തുകയായി ലഭിക്കുക.

ചാമ്പ്യന്‍ഷിപ്പിലെ പന്ത്രണ്ട്‌ ക്ലാസിക്കല്‍ ഗെയിമുകള്‍ പൂര്‍ത്തിയായപ്പോള്‍ വിശ്വനാഥന്‍ ആനന്ദും ബോറിസ്‌ ഗെല്‍ഫന്‍ഡും 6-6 എന്ന സ്കോറില്‍ സമനിലയില്‍ ആയിരുന്നതിനാലാണ്‌ ടൈബ്രേക്കറിലേക്ക്‌ മത്സരം നീണ്ടത്‌.

Short URL: http://www.janmabhumidaily.com/jnb/?p=57630



Posted by admin on May 30 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011