കാട്ടിറച്ചിയുമായി പഞ്ചായത്ത്‌ മെമ്പറടക്കം 4 പേര്‍ അറസ്റ്റില്‍

ഉപ്പള : കാട്ടുമൃഗങ്ങളെ വേട്ടയാടിപ്പിടിച്ച്‌ കാറില്‍ മടങ്ങുകയായിരുന്ന നാലംഗസംഘത്തെ കുമ്പള എസ്‌ ഐ പി നാരായണനും സംഘവും അറസ്റ്റ്‌ ചെയ്തു. ഒരു മുയല്‍, മുള്ളന്‍പന്നി, നാടന്‍ തോക്ക്‌, സാന്‍ഡ്രോ കാര്‍ എന്നിവ പിടിച്ചെടുത്തു. മംഗല്‍പാടി പഞ്ചായത്ത്‌ 2൦-ാം വാര്‍ഡ്‌ മെമ്പറും മുസ്ളിം ലീഗ്‌ പ്രവര്‍ത്തകനുമായ പെരിങ്കടിയിലെ ഫാറൂഖ്‌ (34), സഹോദരന്‍മാരായ പെരിങ്കടിയിലെ അബ്ദുല്‍ ജലീല്‍(31), മുഹമ്മദ്‌ അസ്ളം (38), സുഹൃത്ത്‌ ഉപ്പള ആര്‍ എസ്‌ റോഡില്‍ മുനീര്‍ ക്വാര്‍ട്ടേഴ്സിലെ അഷ്‌റഫ്‌ മൂസ (39) എന്നിവരാണ്‌ അറസ്റ്റിലായത്‌. കാര്‍ ഫാറൂഖിണ്റ്റേതാണെന്ന്‌ പോലീസ്‌ പറഞ്ഞു. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല്‌ മണിക്ക്‌ കൊക്കച്ചാലില്‍വെച്ചാണ്‌ കാര്‍ പിടികൂടിയത്‌. തോക്കിന്‌ ലൈസന്‍സുള്ളതായി പോലീസ്‌ പറഞ്ഞു. ഇതിണ്റ്റെ രേഖകള്‍ പരിശോധിച്ചുവരികയാണ്‌. കേസ്‌ വനംവകുപ്പിന്‌ കൈമാറും.

Short URL: http://www.janmabhumidaily.com/jnb/?p=57842



Posted by Kasargod on May 31 2012. Filed under KASARGOD. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011