ടി.പി വധം അന്വേഷിക്കാന്‍ സി.ബി.ഐ വേണ്ട – മുല്ലപ്പള്ളി

കോഴിക്കോട്: ടി.പി.ചന്ദ്രശേഖരന്‍ വധക്കേസില്‍ സി.ബി.ഐ അന്വേഷണത്തിന്റെ ആവശ്യമില്ലെന്നു കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്‍. അന്വേഷണം ശരിയായ ദിശയിലാണു മുന്നോട്ടു പോകുന്നത്. പ്രധാന കുറ്റവാളികളെ കണ്ടെത്താന്‍ പ്രത്യേക അന്വേഷണ സംഘത്തിനു സാധിച്ചിട്ടുണ്ട്. അതിനാല്‍ മറ്റ് ഏജന്‍സികള്‍ അന്വേഷിക്കേണ്ടതില്ലെന്നും മുല്ലപ്പള്ളി പറഞ്ഞു.

എ.ഡി.ജി.പി വിന്‍സന്‍ എം. പോളിന്റെ അവധി അന്വേഷണ ബാധിക്കില്ലെന്നും മുല്ലപ്പള്ളി വ്യക്തമാക്കി. അന്വേഷണത്തെ തടസപ്പെടുത്തുന്ന സമീപനം എല്ലാ കാലത്തും സി.പി.എം സ്വീകരിച്ചിട്ടുണ്ട്. സി.പി.എമ്മിന്റെ ഭീഷണിക്കു മുന്‍പില്‍ ഭരണകൂടം മുട്ടുമടക്കുമെന്നു കരുതരുതെന്നും മുല്ലപ്പള്ളി പറഞ്ഞു.

പോലീസ്‌ അന്വേഷണം തൃപ്തികരമല്ലെങ്കില്‍ സി.ബി.ഐ അന്വേഷണത്തിന്‌ മടിക്കില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന വിവാദമായിരുന്നു. ഷുക്കൂറിന്‌ മരണവാറണ്ട്‌ നല്‍കിയ സി.പി.എം നേതാക്കളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Short URL: http://www.janmabhumidaily.com/jnb/?p=58867



Posted by admin on Jun 8 2012. Filed under BREAKING NEWS, KERALAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011