ഭൂരിപക്ഷം കുറഞ്ഞതിന് കാരണം സംഘടനാ ദൌര്‍ബല്യം – ഹസന്‍

ആലപ്പുഴ: നെയ്യാറ്റിന്‍കരയില്‍ ഭൂരിപക്ഷം കുറച്ചത്‌ യു.ഡി.എഫിലെയും കോണ്‍ഗ്രസിലെയും സംഘടനാ ദൗര്‍ബല്യങ്ങളാണെന്ന്‌ കെ.പി.സി.സി വക്താവ്‌ എം.എം. ഹസന്‍. ഇതൊരു പാഠമായി കണ്ട്‌ സംഘടനയെ ശക്തിപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

നിലവിലെ രാഷ്ട്രീയ കാലാവസ്ഥയില്‍ ഇപ്പോള്‍ കിട്ടിയതിന്റെ രണ്ടിരട്ടി ഭൂരിപക്ഷം കിട്ടേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു ഹസന്‍. നാടാര്‍ സമുദായത്തിന്‌ മന്ത്രി സ്ഥാനം നല്‍കാമെന്ന്‌ ഉറപ്പ്‌ നല്‍കിയിരുന്നില്ലെന്നും ഹസന്‍ പറഞ്ഞു.

മന്ത്രിസഭയില്‍ അഴിച്ചുപണിയുടെ ആവശ്യമില്ലെന്നാണ്‌ കോണ്‍ഗ്രസ്‌ വക്താവ്‌ എന്ന നിലയില്‍ തന്റെ അഭിപ്രായമെന്നും ഹസന്‍ വ്യക്തമാക്കി.

Short URL: http://www.janmabhumidaily.com/jnb/?p=59985



Posted by admin on Jun 16 2012. Filed under BREAKING NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011