മകന്റെ സിനിമയ്ക്ക്‌ ലാലിന്റെ തിരക്കഥ

സംവിധായകനും നടനുമായ ലാല്‍, മകന്‍ ജീന്‍ പോള്‍ സംവിധാനം ചെയ്യുന്ന ഹണിബീ എന്ന ചിത്രത്തിന്‌ തിരക്കഥ എഴുതുന്നു. മകന്റെ കന്നിച്ചിത്രത്തില്‍ വില്ലന്‍ വേഷ ത്തില്‍ അഭിനയിക്കുന്നുമുണ്ട്‌ ലാല്‍. ലാലിന്റെ തന്നെ ഹരിഹര്‍നഗര്‍ സീരീസിന്റെ ചുവടുപിടിച്ചാണ്‌ ഹണിബീയുടെ കഥയും മുന്നേറുന്നതെന്നാണ്‌ റിപ്പോര്‍ട്ടു കള്‍.

മുഴുനീള കോമഡി ചിത്രമാണ്‌ ഹണിബീ. നാലു ചാങ്ങാതിമാരുടെ സൗഹൃദവും അവരുടെ ജീവിതയാത്രയില്‍ നടക്കുന്ന ക്രൈമും ആണ്‌ ചിത്രത്തിന്റെ പ്രമേയം. ആസിഫ്‌ അലി ഫഹദ്‌ ഫാസില്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ ലാലിനൊപ്പം ബാബുരാജ്‌, ബിജു മേനോന്‍, മനോജ്‌ കെ ജയന്‍, വിനായകന്‍ എന്നിവര്‍ ശ്രദ്ധേയമായ വേഷത്തിലെത്തുന്നു. ഭാവനയാണ്‌ നായിക.

നവംബറില്‍ ഹണിബീയുടെ ചിത്രീകരണം ആരംഭിക്കും. ലാലിന്റെ ഭാഗ്യം മകന്റെ കരിയറിലും തുണക്കുമോയെന്ന്‌ കാത്തിരുന്നുകാണാം.


Short URL: http://www.janmabhumidaily.com/jnb/?p=59994



Posted by admin on Jun 16 2012. Filed under CINEMA NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011