പാമ്പിന്‍വിഷക്കേസി; രജീഷിനെ 28 ന്‌ ഹാജരാക്കാന്‍ കോടതി ഉത്തരവ്‌

കാഞ്ഞങ്ങാട്‌ : ആര്‍എംപി നേതാവ്‌ ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യപ്രതി ടി കെ രജീഷിനെതിരെ ഹൊസ്ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേട്ട്‌(ഒന്ന്‌)പ്രൊഡക്ഷന്‍ വാറണ്ട്‌ പുറപ്പെടുവിച്ചു. കാഞ്ഞങ്ങാട്ടെ ലോഡ്ജില്‍ നിന്ന്‌ പത്ത്‌ വര്‍ഷം മുമ്പ്‌ പാമ്പിന്‍ വിഷം പിടികൂടിയ കേസിലെയും പ്രതിയായ രജീഷിനെതിരെ കോടതി നേരത്തെ തന്നെ അറസ്റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചിരുന്നു. ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി മൃഗീയമായി കൊന്ന സംഘത്തിലെ പ്രധാനിയായ രജീഷ്‌ പ്രത്യേക അന്വേഷണസംഘത്തിണ്റ്റെ പിടിയിലായതോടെ ഇതുസംബന്ധിച്ച്‌ കാഞ്ഞങ്ങാട്‌ ഫോറസ്റ്റ്‌ റൈഞ്ച്‌ ഓഫീസര്‍ കെ കെ പി അബ്ദുള്‍നാസര്‍ ഹൊസ്ദുര്‍ഗ്‌ കോടതിയില്‍ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട്‌ പരിഗണിച്ചാണ്‌ രജീഷിനെ കോടതിയില്‍ ഹാജരാക്കാന്‍ ഹൊസ്ദുര്‍ഗ്‌ ജുഡീഷ്യല്‍ ഒന്നാം ക്ളാസ്‌ മജിസ്ട്രേട്ട്‌(ഒന്ന്‌)കോടതി രജീഷ്‌ റിമാണ്റ്റില്‍ കഴിയുന്ന കോഴിക്കോട്‌ ജില്ലാ ജയില്‍ സൂപ്രണ്ടിന്‌ പ്രൊഡക്ഷന്‍ വാറണ്ട്‌ അയച്ചുകൊടുക്കാന്‍ ഉത്തരവിട്ടത്‌.

Short URL: http://www.janmabhumidaily.com/jnb/?p=61199



Posted by Kasargod on Jun 19 2012. Filed under KASARGOD. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*




Copyright @ JANMABHUMI ONLINE 2011