ഹിന്ദുത്വ നിലപാടുള്ള ആളായിരിക്കണം പ്രധാനമന്ത്രിയാകേണ്ടത് – മോഹന്‍ ഭാഗവത്
ന്യൂദല്‍ഹി: ഹിന്ദുത്വ നിലപാടുള്ള ആളായിരിക്കണം പ്രധാനമന്ത്രിയാവേണ്ടതെന്ന് ആര്‍.എസ്.എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവത്. ഇതിനായി ഹിന്ദു സമൂഹം മുന്നോട്ട് വരണമെന്നും അദ്ദേഹം പറഞ്ഞു.
മോഡിക്കെതിരെയുള്ള നിതീഷിന്റെ പ്രസ്താവന വോട്ട് ബാങ്ക് ലക്ഷ്യമിട്ടാണെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. മോഡി പ്രധാനമന്ത്രി സ്ഥാനത്തേക്കു വരുന്നതിനെ നിതീഷ് കുമാര്‍ ഭയക്കുന്നത് എന്തിനെന്ന് അറിയില്ല. ഹിന്ദു എന്നു പറയാന്‍ നിതീഷ് ഭയക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
മതേതര മുഖമുള്ള ആളായിരിക്കണം പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് വരേണ്ടതെന്ന് ജെ.ഡി.യു നേതാവും ബീഹാര്‍ മുഖ്യമന്ത്രിയുമായ നിതീഷ് കുമാര്‍ കഴിഞ്ഞ ദിവസം മോഡിയുടെ പേരെടുത്തു പറയാതെ പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു മോഹന്‍ ഭാഗവത്. ബി.ജെ.പിയും നിതീഷിന്റെ പ്രസ്താവനയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. ബി.ജെ.പിയെ മതേതരത്വം ആരും പഠിപ്പിക്കേണ്ടെന്ന് പാര്‍ട്ടി നേതാവ് ബല്‍ബീല്‍ പുഞ്ച് പറഞ്ഞു.
ഇതിനിടെ മോഡിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് നിതീഷ് കുമാര്‍ വീണ്ടും രംഗത്തെത്തി. ഗുജറാത്തിലെ അക്രമസംഭവങ്ങള്‍ മോഡി കൈകാര്യം ചെയ്തതില്‍ അന്നത്തെ പ്രധാനമന്ത്രി എ.ബി വാജ്‌പേയി അസന്തുഷ്ടനായിരുന്നുവെന്ന് നിതീഷ് കുമാര്‍ പറഞ്ഞു. മോഡിയെ മാറ്റണമെന്ന താത്പര്യം വാജ്‌പേയിക്കുണ്ടായിരുന്നുവെന്നും നിതീഷ് വ്യക്തമാക്കി.
Short URL: http://www.janmabhumidaily.com/jnb/?p=61247
Hell with Nithish and such jokers. They bear hindu names but are afraid of telling publicly that they are Hindus. They need votes. For that they will even denounce their fathers.
Let BJP go with Modi as the candidate and if necessary, fight the elections on its own. No need to berter ideology for power