മാവോയിസ്റ്റുകള്‍ സ്റ്റേഷന്‍ മാസ്റ്ററെയും പോര്‍ട്ടറെയും റാഞ്ചി

കൊല്‍ക്കത്ത: കൊല്‍ക്കത്തയില്‍ സ്റ്റേഷന്‍ മാസ്റ്ററെയും പോര്‍ട്ടറെയും മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടു പോയി. മധുപൂര്‍-ഝജ്ജ സ്റ്റേഷനുകള്‍ക്കിടയില്‍ വച്ചാണ്‌ സംഭവം. ഇതേതുടര്‍ന്ന്‌ ഹൗറ-ദല്‍ഹി പാതയില്‍ തീവണ്ടി ഗതാഗതം തടസപ്പെട്ടു.

രാവിലെ 10.30നാണ്‌ മാവോയിസ്റ്റുകള്‍ തോക്ക്‌ ചൂണ്ടി ഭീഷണിപ്പെടുത്തിയ ശേഷം സ്റ്റേഷന്‍ മാസ്റ്റര്‍ വിജയ്‌ കുമാര്‍, പോര്‍ട്ടര്‍ ദുഖന്‍ മഹാതോ എന്നിവരെ തട്ടിക്കൊണ്ടു പോയതെന്ന്‌ പോലീസ്‌ പറഞ്ഞു.

Short URL: http://www.janmabhumidaily.com/jnb/?p=61262



Posted by admin on Jun 20 2012. Filed under DESHEEYAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011