സിപിഎം രക്തദാഹികളുടെ കയ്യില്‍: പി.ജെ.തോമസ്‌

കൊച്ചി: കേരളത്തില്‍ സിപിഎം കൊല്ലിനും കൊലയ്ക്കും പ്രതികാരത്തിനും വേണ്ടിമാത്രം പ്രവര്‍ത്തിക്കുന്നതിലൂടെ സാമൂഹ്യനീതിക്കും പൊതുസമൂഹത്തിനും എതിരായി മാറിയിരിക്കുകയാണെന്ന്‌ ബിജെപി ജില്ലാ പ്രസിഡന്റ്‌ അഡ്വ.പി.ജെ.തോമസ്‌. ബിജെപി തൃക്കാക്കര നിയോജകമണ്ഡലം പഠനശിബിരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പാര്‍ട്ടിയെ തിരസ്ക്കരിക്കുന്നവരെ കൊന്നൊടുക്കുന്നതിലൂടെ കേരളത്തിലെ ജനങ്ങളെ വിഭ്രാന്തിയിലും ഭയത്തിലുമാക്കി അവഹേളിക്കുകയാണ്‌ ചെയ്യുന്നത്‌ എന്നും അദ്ദേഹം പറഞ്ഞു. അധികാരത്തിലിരിക്കുന്ന കോണ്‍ഗ്രസ്‌ പാര്‍ട്ടി ന്യൂനപക്ഷ പ്രീണനം മാത്രം നയമാക്കി ഭരണവും സമ്പത്തും മുസ്ലീം ലീഗിനെ ഏല്‍പ്പിച്ച്‌ കൊടുത്തിരിക്കുകയാണ്‌. ബിജെപി തൃക്കാക്കര നിയോജക മണ്ഡലം പ്രസിഡന്റ്‌ ബാബുരാജ്‌ തച്ചേത്ത്‌ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ വൈസ്‌ പ്രസിഡന്റുമാരായ എന്‍.സജികുമാര്‍, സജിനി രവികുമാര്‍, കര്‍ഷകമോര്‍ച്ച ജില്ലാ സെക്രട്ടറി ടി.ബാലചന്ദ്രന്‍, ജില്ലാ വ്യാപാരിസെല്‍ കണ്‍വീനര്‍ എസ്‌.മനോജ്‌, മണ്ഡലം ജനറല്‍ സെക്രട്ടറി മാരായ വെണ്ണല സജീവന്‍, ജേഴ്സണ്‍ എളങ്കുളം എന്നിവര്‍ സംസാരിച്ചു. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എം.എന്‍.മധു, ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ.പി.രാജന്‍, ജില്ലാ സെക്രട്ടറി എം.എ.ബ്രഹ്മരാജ്‌ എന്നിവര്‍ വിവിധ വിഷയങ്ങളെ അധികരിച്ച്‌ ക്ലാസെടുത്തു. യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ സമോദ്‌ വൈറ്റില, മണ്ഡലം സെക്രട്ടറിമാരായ സി.ടി.ശിവന്‍, സി.സതീശന്‍, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ്‌ പി.ആര്‍.ഓമനക്കുട്ടന്‍, മണ്ഡലം സെക്രട്ടറി പി.എം.പ്രമോദ്‌ എന്നിവര്‍ ചര്‍ച്ചകള്‍ നിയന്ത്രിച്ചു. സമാപന സമ്മേളനം ബിജെപി ജില്ലാ വൈസ്‌ പ്രസിഡന്റ്‌ എന്‍.സജികുമാര്‍ ഉദ്ഘാടനം ചെയ്തു.

Short URL: http://www.janmabhumidaily.com/jnb/?p=62056



Posted by admin on Jun 24 2012. Filed under ERNAKULAM. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011