പെട്രോള്‍ വില നാല് രൂപ കുറച്ചേക്കും

മുംബൈ:പെട്രോള്‍ വില ലിറ്ററിനു നാലു രൂപ കുറച്ചേക്കും.ജൂലായ് ഒന്നിന് എണ്ണക്കമ്പനികള്‍ വില കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കും.ആഗോളവിപണിയില്‍ അസംകൃത എണ്ണയുടെ വില കുറഞ്ഞതിനെ തുടര്‍ന്നാണു തീരുമാനം. എണ്ണ വില കുറഞ്ഞെങ്കിലും രൂപയുടെ വിലയിടിവാണു പെട്രോള്‍ വില കുറയ്ക്കാന്‍ തടസമായിരുന്നത്.ഡോളറുമായുള്ള വിനിമയനിരക്ക് ഇതേ സ്ഥിതിയില്‍ ഈ മാസം മുഴുവന്‍ തുടര്‍ന്നാല്‍ മാത്രമേ ജൂലായ് ഒന്നിന് വില നാല് രൂപ കുറയ്ക്കാന്‍ കഴിയൂവെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി.രൂപയുടെ വിലയില്‍ ഇടിവു സംഭവിച്ചാല്‍ പെട്രോള്‍ വില കുറയ്ക്കില്ലെന്നും കമ്പനികള്‍ സൂചന നല്‍കി.

Short URL: http://www.janmabhumidaily.com/jnb/?p=62372



Posted by admin on Jun 27 2012. Filed under BREAKING NEWS, NEWS. You can follow any responses to this entry through the RSS 2.0. You can leave a response or trackback to this entry

Leave a Reply

*

Copyright @ JANMABHUMI ONLINE 2011